പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഗുരുദ്വാരയിൽ ;കർഷകർ പ്രതിഷേധത്തിൽ

കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതിനാൽ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. സമരം ചെയ്യുന്ന സിഖ് കർഷകനെ തണുപ്പിക്കാനാണ് മോദിയുടെ നീക്കമെന്ന വിമശനം ഉയരുന്നുണ്ട്. സന്ദർശനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ദില്ലിയിലെ കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്.
കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ബംഗാളിലെ ബി.ജെ.പിയുടെ റാലിക്ക് പിന്നാലെയായാണ് വിമര്‍ശനവുമായി ഭൂഷണ്‍ രംഗത്തെത്തിയത്.കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിര്‍ത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളില്‍ റാലിനടത്തുകയും ചെയ്ത നടപടി ബി.ജെ.പിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ബംഗാളില്‍ എത്തിയത്.കൊവിഡിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് ബംഗാളില്‍ ആയിരങ്ങളെക്കൂട്ടിയുള്ള റാലി സംഘടിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിത്.കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചതായാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.കര്‍ഷക പ്രതിഷേധം ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha