തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ല; കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ ഭരണത്തില്‍ നിന്ന് എല്‍ഡിഎഫ് ഇറങ്ങി പോകണമായിരുന്നു. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ല. അന്വേഷണം ഇനിയും തുടരും- വി മുരളധീരന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചതുകൊണ്ടാണ് അവര്‍ക്ക് പിടിച്ച് നില്‍ക്കാനായതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നേതൃത്വം ലീഗാണെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിഥിലമാകുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha