യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത് വിഷം കഴിച്ചശേഷം; യുവാവിന്റെ പരാതിയില്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച യുവതി വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍, ഭര്ത്താവ് മരിച്ചത് മറ്റൊരു യുവാവുമായുള്ള ബദ്ധത്തെ തുടർന്ന്

യുവാവിന്റെ പരാതിയില്‍ പോലീസ് സ്‌റ്റേഷനിലേക്ക് യുവതി എത്തിയത് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍. കോടത്തൂര്‍ സ്വദേശിയായ ഇരുപത്തറുകാരിക്കാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പോലീസ് സ്‌റ്റേഷനില്‍വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിഷം കഴിച്ച ശേഷമാണ് യുവതി സ്‌റ്റേഷനിലെത്തിയതെന്നു പോലീസ് വ്യക്തമാക്കുകയുണ്ടായി. ഇവരെ പോലീസ് വടക്കേത്തറ ഗവ. ആശുപത്രിയിൽ എത്തിക്കുകയുണ്ടായി.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇപ്രകാരം:
കഴിഞ്ഞ മാസം വിദേശത്തായിരുന്ന യുവതിയുടെ ഭര്‍ത്താവ് നാട്ടിലെത്തിയശേഷം ആത്മഹത്യ ചെയ്‌തിരുന്നു. യുവതി ജോലി ചെയ്‌തിരുന്ന പഴയന്നൂരിലെ ഒരു സ്‌ഥാപനത്തിലെ യുവാവുമായി അടുപ്പമുണ്ടായിരുെന്നന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തിരുന്നത് എന്ന സൂചന. പിന്നീട് യുവതിയുമായി അഭിപ്രായ ഭിന്നതയിലായ സ്‌ഥാപന ഉടമയായ യുവാവും അമ്മയും യുവതിക്കെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് വിളിപ്പിച്ചപ്പോഴാണ് യുവതി വിഷം കഴിച്ചശേഷം സ്‌റ്റേഷനില്‍ എത്തിച്ചെർന്നത്. ഇതേതുടർന്ന് ചികിത്സയിലായിരുന്ന ഇവർ അപകടനില തരണം ചെയ്‌തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha