കേരളസര്‍വകലാശാലയിൽ റെഗുലര്‍ ക്ലാസുകള്‍ ജനുവരി നാലിന് ആരംഭിക്കും; 28 മുതല്‍ എല്ലാ അധ്യാപകരും കോളേജുകളിലും പഠന വകുപ്പുകളിലും എത്തണം

കേരളസര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ റെഗുലര്‍ ക്ലാസുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജനുവരി നാലിന് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി.
അവസാന വര്‍ഷ ബിരുദവും ഒന്നും നാലും സെമസ്റ്റര്‍ ബിഎഡും എല്ലാ ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് ആരംഭിക്കുന്നത്. 28 മുതല്‍ എല്ലാ അധ്യാപകരും കോളേജുകളിലും പഠന വകുപ്പുകളിലും എത്തണം. എല്ലാ കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ പാലിച്ച് ഉടന്‍ പൂര്‍ത്തിയാക്കണം. ബിരുദ ക്ലാസുകളില്‍ ഒരേ സമയം 50 കുട്ടികള്‍ക്കുളള പഠനസൗകര്യമാണ് ഏര്‍പ്പെടുത്തേണ്ടത്.
കോളേജുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് 28 ന് തന്നെ അതതു പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സ് കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ കേരളസര്‍വകലാശാല നടത്തിവന്ന എല്ലാ പഠന പ്രോഗ്രാമുകളും മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ തുടരുന്നതിനും സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി.
https://www.facebook.com/Malayalivartha