മാതൃവന്ദന പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റിയറിംഗ്, മോണിറിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു; ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി

ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മിറ്റികള്‍ തന്നെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മാതൃ വന്ദന സംസ്ഥാനതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ വനിത ശിശുവികസന വകുപ്പ് സെക്രട്ടറിയാണ് ചെയര്‍പേഴ്‌സണ്‍. ധനകാര്യം, തദ്ദേശസ്വയംഭരണം, പ്ലാനിംഗ്, വിവര സാങ്കേതികവിദ്യ, ജലവിഭവം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അംഗങ്ങളാണ്. പി.എം.എം.വി.വൈ. നോഡല്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയാകും. ചെയര്‍പേഴ്‌സണ്‍ നിശ്ചയിക്കുന്ന ക്ഷണിക്കപ്പെട്ട മെമ്പര്‍മാരും ഈ കമ്മിറ്റിയിലുണ്ട്.
ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായുള്ളതാണ് ജില്ലാതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി. ഡി.എം.ഒ., ബാങ്ക്, പോസ്റ്റോഫീസ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ എല്ലാ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയാണ്. ചെയര്‍പേഴ്‌സന്റെ നിശ്ചയാനുസരണം ക്ഷണിക്കപ്പെട്ട മെമ്പര്‍മാരും കമ്മിറ്റിയിലുണ്ടാകും.
സബ്ജില്ലാ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ചെയര്‍പേഴ്‌സണായുള്ളതാണ് ബ്ലോക്കുതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി. എല്ലാ എ.എന്‍.എം. സൂപ്പര്‍വൈസര്‍മാരും അംഗങ്ങളായ കമ്മിറ്റിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍/ മെഡിക്കല്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയാണ്. ചെയര്‍പേഴ്‌സന്റെ നിശ്ചയാനുസരണം ക്ഷണിക്കപ്പെട്ട മെമ്പര്‍മാരും കമ്മിറ്റിയിലുണ്ടാകും.
ഗ്രാമതല സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ ബാങ്ക് മാനേജര്‍/ പോസ്റ്റോഫീസ് ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഗ്രാമീണ ശുചിത്വ കമ്മിറ്റിയുടെ യോഗങ്ങളില്‍ പദ്ധതി വിലയിരുത്തുന്നതായിരിക്കും.
ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയുട്ടൂന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മാതൃവന്ദന. 2017 ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം മൂന്ന് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ ഒഴികെ മറ്റു പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
https://www.facebook.com/Malayalivartha