സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍? മൂന്ന് പേര്‍ക്ക് കോവിഡ്; മേല്‍ശാന്തി ഉള്‍പ്പെടെ ഏഴു പേര്‍ നിരീക്ഷണത്തില്‍; സര്‍ക്കാര്‍ തീരുമാനം ഉടന്‍; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ശബരിമലയില്‍ ദര്‍ശനം; പക്ഷേ പരിശോധനക്ക് സംവിധാനമില്ല

സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മകരവിളക്ക് സാഹചര്യമാണെങ്കില്‍ക്കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കുക സര്‍ക്കാരായിരിക്കും.
മേല്‍ശാന്തി ഉള്‍പ്പടെയുളളവര്‍ ക്വാറന്റീനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂജക്കോ തടസ്സവുമുണ്ടാകില്ല. ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു.
അതെ സമയം ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് എന്നിവയില്‍ എതെങ്കിലും ഒരു പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രം ശബരിമലയില്‍ ദര്‍ശനം അനുവദിക്കുന്നത്. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍. ഉള്‍പ്പെടെയുള്ള പരിശോധന നടത്താനുള്ള സൗകര്യം നിലയ്ക്കല്‍ ഇല്ല. ആര്‍.ടി.ലാംപ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ലാബ് നിലയ്ക്കലില്‍ ആരംഭിക്കാനുള്ള ചര്‍ച്ച ദേവസ്വം ബോര്‍ഡ് നടത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലാബിന് സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ ആരംഭിക്കാനാകൂ. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
കോവിഡ് കണ്ടുപിടിക്കാനുളള ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് പരിശോധനകള്‍ക്ക് ചെലവ് കൂടുതലാണ്. പരിശോധനാ ഫലം ലഭിക്കാനും കാലതാമസമുണ്ട്. ഇത് തീര്‍ഥാടനം ചെലവേറിയതും തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കുന്നതുമാണ്. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. മണ്ഡലവിളക്ക് കാലത്ത് ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയായിരുന്നു. ഇതിനുള്ള സൗകര്യം നിലയ്ക്കലില്‍ ഉണ്ടായിരുന്നു. ശബരിമല മേഖലയില്‍ കോവിഡ് വ്യാപിച്ചതാണ് പുതിയ തീരുമാനത്തിന് കാരണം.
ആര്‍.ടി.പി.സി.ആര്‍., എക്‌സ്പ്രസ് നാറ്റ് എന്നീ പരിശോധനകള്‍ക്ക് 2100 രൂപയാണ്. ആര്‍.ടി.ലാംപ് പരിശോധനയ്ക്ക് 1100 രൂപയും. വിവിധ ലാബുകളില്‍ ഈ നിരക്കില്‍ വ്യത്യാസം ഉണ്ടാകാം. ആര്‍.ടി.പി.സി.ആര്‍. ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ സമയം എടുക്കും. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റാണ് നിലയ്ക്കലില്‍ നല്‍കേണ്ടത്. മണ്ഡലവിളക്ക് കാലത്ത് ആന്റിജന്‍ പരിശോധനയ്ക്ക് നിലയ്ക്കലില്‍ ആരോഗ്യവകുപ്പിന്റെ സംവിധാനം ഉണ്ടായിരുന്നു. പരിശോധന സൗജന്യമായിരുന്നു. സ്വകാര്യ ലാബുകളില്‍ ഇതിന് 625 രൂപ നല്‍കണമായിരുന്നു.
https://www.facebook.com/Malayalivartha