പുതുവത്സരത്തിന് നിയന്ത്രണങ്ങൾ

പുതുവത്സരത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. യുകെയിൽ റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചതോടെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഡിസംബർ 30,31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശുപാർശ.
കോവിഡ് പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ പോലീസ് നിയന്ത്രണം ശക്തമാക്കും . സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ മുൻകരുതലുകൾ ഓരോരുത്തരും സ്വയം തയാറാകണമെന്നും പോലീസ് ആവശ്യപ്പെട്ടു
കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പുതുവത്സര ആഘോഷങ്ങളും ശൈത്യകാലവും കണക്കിലെടുക്കുമ്പോൾ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. ആഘോഷവേളയിൽ റോഡപകടങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനു പ്രത്യേക പരിശോധന നടത്തും..
അന്തർസംസ്ഥാന യാത്രകൾക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി
https://www.facebook.com/Malayalivartha