കോഴിക്കോട് തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറില്‍ കാട്ടാന കിണറ്റില്‍ പെട്ടു....വനംവകുപ്പ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഴിക്കോട് തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പ് സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണു കിടക്കുന്നുവെന്നാണ് വിവരം.
എസ്റ്റേറ്റ് മേഖലയായതിനാലാണ് വിവരം പുറത്തറിയാന്‍ വൈകിയത്. കിണറ്റിലെ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ആനയുള്ളത്. ് ആനയെ പുറത്തെത്തിച്ചതിനു ശേഷം മാത്രമേ വീഴ്ചയില്‍ പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നത് വ്യക്തമാവുകയുള്ളൂ.
"
https://www.facebook.com/Malayalivartha