ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍

കഴിഞ്ഞ ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍. സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ രാജ്യസഭയെ അറിയിച്ചത്. ഇതില്‍ ഒരു നിയമലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നടപടി പൂര്‍ത്തിയായെന്നും സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു. എംപിമാരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞമാസം അഹമ്മദാബാദില്‍ 260 പേര്‍ മരിക്കുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോയിംഗ് ഡ്രീംലൈനര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ശ്രദ്ധാകേന്ദ്രമായിരുന്നു. 241 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ വാച്ച്‌ഡോഗ് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍ ഇന്ത്യ ബോയിംഗ് 7878/9 വിമാനങ്ങളുടെ ഫഌറ്റില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടിരുന്നു.
മൊത്തം 33 വിമാനങ്ങളില്‍ എട്ട് വിമാനങ്ങളില്‍ ചെറിയ തോതിലുള്ള സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശേഷം ഇവ തിരികെ വിട്ടുകൊടുത്തു. ശേഷിക്കുന്ന 2 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികളിലാണെന്നും' സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാംമോഹന്‍ നായിഡു പറഞ്ഞു.
കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 254 എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിച്ചുവെന്നും, കഴിഞ്ഞ വര്‍ഷം 673 നടപടികളും 2023ല്‍ 542 നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് നടപടികളില്‍ മുന്നറിയിപ്പ്, സസ്‌പെന്‍ഷന്‍, റദ്ദാക്കല്‍, സാമ്പത്തിക പിഴ ചുമത്തല്‍ എന്നിവ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha