ഒരു പെണ്‍കുഞ്ഞിനെ കെട്ടിച്ചയച്ചാല്‍ ഉത്തരവാദിത്തം തീര്‍ന്നെന്ന് കരുതരുതെന്ന് എം.എ. നിഷാദ്

ഒരു പെണ്‍കുട്ടിയുടെ ഭാഗ്യം എന്താണെന്നറിയാമോ?ചങ്കൂറ്റമുളള അച്ഛനും കയ്യൂക്കുളള ആങ്ങളയുമാണ്. ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ എം.എ. നിഷാദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ചങ്കൂറ്റമുള്ള അച്ഛനും കയ്യൂക്കുള്ള ആങ്ങളയുമാണ് ഒരു പെണ്‍കുട്ടിയുടെ ഭാഗ്യമെന്ന് നിഷാദ് പറയുന്നു. ഇത്തരം കഴുകന്മാരായ നരാധമന്മാര്‍ക്ക് പിച്ചി ചീന്താന്‍ നമ്മുടെ കുഞ്ഞുങ്ങളെ വിട്ട് കൊടുക്കരുത്...സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം..
എം.എ. നിഷാദിന്റെ കുറിപ്പ്:
''ഒരു പെണ്‍കുട്ടിയുടെ ഭാഗ്യം എന്താണെന്നറിയാമോ?...ചങ്കൂറ്റമുളള അച്ഛനും...കയ്യൂക്കുളള ആങ്ങളയും...പെണ്‍മക്കളുളള മാതാപിതാക്കളോട് ഒരഭ്യര്‍ഥന. ഒരു പെണ്‍കുഞ്ഞിനെ കെട്ടിച്ചയച്ചാല്‍, അതോട് കൂടി നിങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നെന്ന് കരുതരുത്. അവളെ എന്നും ചേര്‍ത്ത് പിടിക്കുക.അവളുടെ പ്രശ്‌നങ്ങള്‍, അവളുടെ ദുഃഖങ്ങള്‍, എല്ലാം മനസ്സിലാക്കി അവളോടൊപ്പം നില്‍ക്കുക.
ഇത്തരം കഴുകന്മാരായ നരാധമന്മാര്‍ക്ക് പിച്ചി ചീന്താന്‍ നമ്മുടെ കുഞ്ഞുങ്ങളെ വിട്ട് കൊടുക്കരുത്...സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം..
ഇനിയൊരു പെണ്‍കുട്ടിയുടെ തേങ്ങലുകള്‍ കേള്‍ക്കാതിരിക്കാന്‍,അതുല്ല്യമാരും, വിപഞ്ചികമാരും പോലെ ആയിരകണക്കിന് പെണ്‍കുട്ടികള്‍ സ്ത്രീധനം എന്ന മഹാവിപത്ത് കാരണം വേദനകള്‍ ഉളളിലൊതുക്കി നാല് ചുവരുകള്‍ക്കുളളില്‍ കഴിയുന്നുണ്ട്...സ്ത്രീധനം എന്ന പ്രാകൃത ഏര്‍പ്പാടിനെതിരെ പൊതു സമൂഹം, ഉണരണം.
സഹോദരന്മാരില്ലാത്ത പെണ്‍കുഞ്ഞുങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും കയ്യൂക്കുളള സഹോദരന്മാര്‍ മുന്നോട്ട് വരണം....ഞാന്‍ വീണ്ടും പറയുന്നു...ഒരു പെണ്‍കുട്ടിയുടെ ഭാഗ്യം...ചങ്കൂറ്റമുളള അച്ഛനും..കയ്യൂക്കുളള ആങ്ങളയുമാണ്.
ചആ: സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച എനിക്ക്, സ്ത്രീധനം എന്ന മഹാ വിപത്തിനെതിരെ പറയാന്‍ യോഗ്യതയുണ്ടെന്ന് വിശ്വസിക്കുന്നു.''നിഷാദിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha