ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജികത്തിന്റെ പകര്‍പ്പ് രാഷ്ട്രപതിക്ക് കൈമാറി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിന്റെ രാജി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്.
ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അഭിസംബോധന ചെയ്ത കത്തില്‍ അറിയിച്ചത്. 'അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്നാണ് ജഗ്ദീപ് ധന്‍കര്‍ രാജി കത്തില്‍ കുറിച്ചത്. രാഷ്ട്രപതി നല്‍കിയ പിന്തുണയ്ക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്, തന്റെ ഭരണകാലത്ത് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു ജഗ്ദീപ് ധന്‍കര്‍ കത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha