നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ തീ പിടിച്ച് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ദമ്പതികളുടെ മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്തോടെ കേസ് പൊലീസ് അന്വേഷിച്ചാല്‍ ശരിയായ ദിശയില്‍ പോകില്ലെന്നും മറ്റ് ഏജന്‍സികള്‍ കേസ് അന്വേഷണിക്കണമെന്നും റൂറല്‍ എസ്.പി. ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. പൊലീസുകാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് അച്ഛനും അമ്മയും മരിക്കാന്‍ കാരണമായതെന്ന് ദമ്പതികളായ രാജന്റെയും അമ്പിളിയുടെയും മക്കള്‍ ആരോപിച്ചിരുന്നു.
നേരെത്തെ നടന്ന ഉന്നതതല ചര്‍ച്ചകളിലൊക്കെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമുണ്ടായിരുന്നു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.
കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം ഡിസംബര്‍ 22ന് കുടുംബത്തെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികള്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
"
https://www.facebook.com/Malayalivartha