അപ്പൂർവ്വങ്ങളിൽ അപൂർവ്വം ഈ അന്വേഷണം..... ജെസ്ന മരിച്ചിട്ടില്ല, കൊല്ലപ്പട്ടെട്ടില്ല, ജീവിച്ചിരിപ്പുണ്ട്.... മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും കെജി സൈമണും പറയാതെ പറഞ്ഞത്.... ചുരുക്കം ഇങ്ങനെ....

ജെസ്ന മരിച്ചിട്ടില്ല, കൊല്ലപ്പട്ടെട്ടില്ല, ജീവിച്ചിരിപ്പുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും കെജി സൈമണും പറയാതെ പറഞ്ഞത് അതു തന്നെയാണ്.
ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പില്ലെങ്കില്‍ പോലീസ് ആ കേസ് ഫയല്‍ എന്നേ മടക്കിയേനേ. പ്രത്യാശാകരമായ സൂചനയിലേക്ക് പോലീസ് എത്തിച്ചേരുമ്പോഴാണ് കോവിഡ് വിലങ്ങായി മാറിയതെന്നും ഉടന്‍ ആശ്വാസകരമായ വിവരം പുറത്തുവരുമെന്ന് ഇവര്‍ സൂചിപ്പിച്ചിരിക്കെ ജെസ്ന വീണ്ടും വീണ്ടും വാര്‍ത്തിയിലേക്ക് വരികയാണ്.
സൈമണ്‍ പറഞ്ഞതില്‍ ഒളിഞ്ഞിരിക്കുന്ന ചില വാക്കുകളുണ്ട്. അതിങ്ങനെയാണ്. ജെസ്ന തിരോധാനത്തില്‍ പലരെയും ചോദ്യം ചെയ്തു. ആയിരക്കണക്കിന് ഫോണ്‍കോളുകളില്‍ നിന്ന് പലതും മനസിലാക്കി. ശാസ്ത്രീയമായ സാധ്യതകളും കേസില്‍ പ്രയോജനപ്പെടുത്തി. രണ്ടു വ്യക്തികളെ ചോദ്യം ചെയ്യലിന് വിധേയരാക്കാന്‍ ശ്രമിച്ചതോടെ അവര്‍ക്ക് കോവിഡ് ബാധിച്ചു. അന്വേഷണ ടീമിലെ പോലീസിനും കോവിഡുണ്ടായി. ജെസ്ന അവളിലേക്ക് ഉള്‍വലിയാന്‍ ശ്രമിച്ചിരുന്നു. പോസിറ്റീവ് വാര്‍ത്ത വൈകാതെ പ്രതീക്ഷിക്കുന്നു.
വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയാത്ത ഒരു സൗഹൃദം അവളില്‍ ഉണ്ടായിരുന്നോ. ? അങ്ങനെയെല്ലാം ജെസ്ന എവിടെ ആര്‍ക്കൊപ്പം. ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണായകമായിരിക്കും. പക്ഷെ ഒന്നു തീര്‍ച്ച കോവിഡിനെ മാറ്റിനിറുത്തി ക്രൈം ബ്രാഞ്ച് സ്പെഷല്‍ ടീം ആ അന്വേഷണം തുടരുകയാണ്. കേരള പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായി ജെസ്നയെ കണ്ടെത്തിയെന്നതായിരിക്കും പുതുവത്സരത്തിലെ ത്രസിപ്പിക്കുന്ന വാര്‍ത്ത.
അടുത്ത മാര്‍ച്ച് 22ന് ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിന്റെ മൂന്നാം വാര്‍ഷികമാണ്. എരുമേലിക്കടുത്തത് മുക്കൂട്ടുതറ കുന്നത്ത് ജെയിംസിന്റെ മകളായ ജെസ്‌നയെ 2018 മാര്‍ച്ച് 22നാാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ ഫൈനല്‍ പരീക്ഷയ്ക്ക് ഒരു മാസം ശേഷിക്കെയാണ് കാണാതായത്.
ആ ദിവസം രാവിലെ വീട്ടില്‍ സഹോദരനൊപ്പം പ്രഭാത ഭക്ഷണം തയ്യാറാക്കി കഴിച്ചശേഷം മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന സൂചനയില്‍ രാവിലെ ഒന്‍പതു മണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് ജെസ്ന. വീടിനു സമീപത്തെ റോഡിലൂടെ വന്ന ഓട്ടോറിക്ഷയില്‍ വീട്ടുപടിക്കല്‍ നിന്നും മുക്കൂട്ടുതറ കവലയിലും പിന്നീട് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയതായാണ് സാക്ഷിമൊഴികള്‍. പിന്നീട് ജെസ്‌ന എവിടേക്കു പോയി എന്നത് ആര്‍ക്കും അറിയില്ല.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ അന്നു രാവിലെ 11 മണിയോടെ ജെസ്‌നയോടു സാമ്യമുള്ള യുവതിയെ തല ഭാഗികമായി മറച്ച നിലയില്‍ നഗരത്തിലെ സിസിടിവി കാമറയില്‍ കണ്ടെങ്കിലും അത് ജെസ്‌നയല്ലെന്ന് തീര്‍ച്ചയായിക്കിയിരുന്നു. മൂന്നു വര്‍ഷമായി ജെസ്‌നയ്ക്കായുള്ള തെരച്ചില്‍ കേരളത്തിലും പുറത്തും തുടരുകയാണ്. കണ്ടെത്താനായാല്‍ ഇന്ന് ജെസ്‌നയ്ക്ക് 23 വയസുണ്ടാകും.
കാണാതായ ദിവസം തന്നെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വെച്ചൂച്ചിറ പോലീസും പീന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും നേട്ടമുണ്ടായില്ല. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും നാലു സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തി. പെരുവന്താനം, പൊന്തന്‍പുഴ വനവും മണിമല, പമ്പ പുഴയുടെ തീരങ്ങളും മുണ്ടക്കയം പ്രദേശത്തെ റബര്‍ തോട്ടങ്ങളുമൊക്കെ അരിച്ചുപെറുക്കി പരിശോധന നടത്തി.
ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചും ജസ്‌നയുടേതടക്കം ഫോണ്‍ രേഖകള്‍ പരിശോധിക്കാനും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും സൈബര്‍ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയുമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരുന്നത്. കേരളത്തില്‍ മലപ്പുറത്തും കണ്ണൂരിലും ജെസ്‌നയെ പോലീസ് തെരഞ്ഞു. ചെന്നൈ, ബാംഗളൂരു, കുടക്, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി.
ഇതിനിടയില്‍ പലയിടത്തും ജെസ്‌നയെ കണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ ഇത് ജെസ്‌നയല്ലെന്ന് വ്യക്തമാവുകയായിരുന്നു. പത്തു മാസമായി കോവിഡ് വ്യാപനം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി എസ്പി സൈമണ്‍ പറയുന്നു.
കേരള പോലീസ് അടുത്തയിടെ അത്യാധുനിക സാങ്കേതക സാധ്യതകളുടെ അടിസ്ഥാനത്തില്‍ നടത്തിവരുന്ന മറ്റൊരു കേസില്ല. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയവും ഡിജിപി ലോക് നാഥ് ബഹ്‌റയും കേസ് അന്വേഷണത്തില്‍ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
2017 ജൂണില്‍ ന്യൂമോണിയ ബാധിച്ച ജെസ്‌നയുടെ അമ്മ മരണമടഞ്ഞു. അമ്മയുടെ മരണമുണ്ടാക്കിയ ആഘാതത്തിനു പിന്നാലെയാണോ ഇത്തരമൊരു നീക്കമുണ്ടാക്കിയതെന്നും പോലീസ് സംശയിച്ചു. ഒളിച്ചോട്ടമോ തട്ടിക്കൊണ്ടുപോകലോ തുടങ്ങിയ തലത്തിലേക്കും അന്വേഷണം നീങ്ങി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ ജെയ്‌സ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു 2018 നവംബറില്‍ കേസ് സര്‍ക്കാരിനു ക്രൈംബ്രാഞ്ചിനു കൈമാറിയത്. അക്കാലത്താണ് ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ആറു മാസം മുന്‍പ് കൂടത്തായി ജോളിക്കേസിനു പിന്നാലെയാണ് പത്തനംതിട്ട എസ്പിയായി ചുമതലയേറ്റശേഷം കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈമണ്‍ വിരമിച്ച സാഹചര്യത്തിലും അതേ ചുവടില്‍ ക്രൈം ബ്രാഞ്ച് ടീം അന്വേഷണം തുടരുകയാണ്.
അന്വേഷണം ഇക്കാലമത്രെയും മുന്നോട്ടു നീങ്ങുമ്പോള്‍ പോലീസ് അന്വേഷണത്തിന് ആകെ ലഭിച്ചത് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങി ടൗണില്‍ എത്തി എന്ന സാക്ഷിമൊഴികള്‍ മാത്രമാണ്.
ജെസ്‌ന വീട്ടില്‍ നിന്നു പോകുമ്പോള്‍ ഒരു ചെറിയ തോള്‍ സഞ്ചി മാത്രമാണുണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ കൈവശമുണ്ടായിരുന്നില്ല. അധികം പണവും കൈയിലില്ല. എരുമേലിയില്‍ ബസിറങ്ങിയ ജെസ്‌ന മരിയ ജെയിംസ് എവിടെപ്പോയി, ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാനുള്ളത്. ആ ഉത്തരത്തിനാണ് കേരളം കാത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha