ഗ്രേഡ് എസ് ഐ പപ്പയുടെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റിയത് അയല്‍വാസിയായ വസന്ത പറഞ്ഞിട്ട്; ഡിവൈഎസ്പി അനിൽകുമാറിന് മുന്നിൽ ആ മക്കൾ കേണപേക്ഷിച്ചത് ഒരേയൊരു കാര്യം മാത്രം; മൊഴിയെടുക്കലിനിടെ വികാര നിർഭരമായ നിമിഷങ്ങൾ

ഒടുവിൽ ഡിവൈഎസ്പി അനിൽകുമാർ ആ മക്കളുടെ അരികിലേക്ക് എത്തി. സ്വന്തം മാതാപിതാക്കളുടെ മരണത്തിന് കാരണക്കാരായവർ ആരൊക്കെ എന്ന ആ കുട്ടികൾ വിളിച്ചു ചൂണ്ടിക്കാട്ടി. വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു അന്വേഷണ സംഘം കുട്ടികളുടെ അടുക്കൽ എത്തിയപ്പോൾ സാക്ഷ്യം വഹിച്ചത്. ഇളയമകൻ രഞ്ജിത്ത് ആശുപത്രിയിൽ ആയതിനാൽ അവിടെയെത്തിയിരുന്നു മൊഴി രേഖപ്പെടുത്തിയത്. വസന്ത്യ്ക്ക് നേരെയായിരുന്നു കുട്ടികൾ ആക്രോശിച്ചതും വിരൽ ചൂണ്ടിയതും. മാതാപിതാക്കളയും അമ്ബിളിയുടെയും മരണത്തില്‍ അയല്‍വാസിയായ വസന്തയ്ക്കും എസ് ഐയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും പറഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മക്കളുടെ മൊഴി എടുക്കുമ്ബോഴാണ് ഇങ്ങനെ പറഞ്ഞത്. വീട്ടിലെത്തിയാണ് രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയത്. രഞ്ജിത്തിന്റെ മൊഴി ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് രേഖപ്പെടുത്തിയത്.
ഗ്രേഡ് എസ് ഐ പപ്പയുടെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റിയത് അയല്‍വാസിയായ വസന്ത പറഞ്ഞിട്ടാണെന്നാണ് മക്കളുടെ മൊഴി. എസ് ഐ ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ടാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്ക് തീ പടര്‍ന്നതെന്നും അതുകൊണ്ട് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും രാഹുലും രഞ്ജിത്തും പൊലീസിനോട് ആവശ്യപ്പെട്ടു. സ്ഥലം ഒഴിപ്പിക്കാനെത്തിയ എസ് ഐ അനില്‍കുമാര്‍ വീട്ടില്‍ ചോറ് കഴിച്ചുകൊണ്ടിരുന്ന പപ്പയെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പപ്പ വീട്ടിനകത്ത് കയറി അമ്മയെയും കൂട്ടി പെട്രോള്‍ ദേഹത്തൊഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചപ്പോള്‍ പപ്പയുടെ കൈയില്‍ തീ പടര്‍ന്നെന്നും അപ്പോള്‍ തന്നെ അത് അണച്ചെന്നും മക്കള്‍ മൊഴിയില്‍ പറയുന്നു.എന്നാല്‍, ഈ സമയം എസ് ഐ ഓടിയെത്തി ലൈറ്റര്‍ തട്ടിയപ്പോള്‍ തീ പടര്‍ന്ന് പപ്പയ്ക്കും അമ്മയക്കും പൊള്ളലേല്‍ക്കുകയായിരുന്നു. പപ്പയുടെ ദേഹത്ത് തീ കൊളുത്തി എസ് ഐ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് രാഹുലും രഞ്ജിത്തും ഡി വൈ എസ് പിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha