അവരിൽ 'ഒറ്റയെണ്ണത്തിനെ വീട്ടിൽ കയറ്റരുത്' ! ആത്മഹത്യക്ക് തൊട്ട് മുന്നേ ബിജുവും കുടുംബവും ഭിത്തിയിൽ കുറിച്ച വാക്കുകൾ ; ഡയറിയിൽ അവരുടെ പേരുകൾ; ഞെട്ടിത്തരിച്ച് നാട്ടുകാർ

ചേലാമറ്റത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ബിജുവും കുടുംബവും മരിക്കുന്നതിന് തൊട്ടു മുന്നിൽ ചുമരിൽ എഴുതിയത് ഒരേയൊരു കാര്യം. അത് വായിച്ചവർ അമ്ബരന്നു.... . മരണത്തിലേക്ക് സ്വായം പോകുന്നതിനിന് മുന്നേ അവർക്ക് പറയാനുണ്ടായിരുന്നതും ആ കാര്യം മാത്രമായിരുന്നു. എന്റെ വീട്ടുകാരെയും ബന്ധു വീട്ടുകാരെയും എന്റെ വീട്ടിൽ കയറ്റരുത്.ഞങ്ങളുടെ ആത്മാവിന് ഗുണം കിട്ടില്ല'' ഇതായിരുന്നു അവർ വീടിന്റെ ഭിത്തിയിൽ എഴുതി വച്ചത് ....ബിജുവും കുടുംബവും കഴിഞ്ഞിരുന്നത് ചിട്ടി നടത്തിയും പശുക്കളെ വളർത്തി പാൽ വിറ്റുമായിരുന്നു. 3 വർഷം മുൻപു ചിട്ടി നടത്തിപ്പിൽ പരാജയങ്ങൾ സംഭവിച്ചു. ഇതോടെ പണത്തിനായി ചിറ്റാളൻമാർ വീട്ടിലെത്തി .അവർ വഴക്കിടുന്നതും പതിവായി. ചിട്ടിപ്പണം പലിശയ്ക്കു കൊടുത്തത് തിരികെ കിട്ടാത്തതാണു കെണിയായതെന്നാണ് സൂചന.
പലരും ബിജുവിനു പണം നൽകാനുണ്ടെന്നാണ് അറിയുവാൻ സാധിക്കുന്നത് . കഴിഞ്ഞ ദിവസം സഹോദരനുമായി മരംവെട്ടുമായി ബന്ധപ്പെട്ടു വഴക്കുമുണ്ടായി. പണം നൽകാനുള്ളവരോട് അവസാന അവധി പറഞ്ഞിരുന്നത് ഇന്നലെയായിരുന്നു . ഡയറിയിൽ 3 പേജുകളിലായി താൻ പണം നൽകാനുള്ളവരുടെയും തനിക്കു പണം തരാനുള്ളവരുടെയും പേരുകൾ ബിജു എഴുതിയിട്ടുണ്ട്. ഏകദേശം 50 പേരുകളുണ്ട് എന്നാണു വിവരം. ഭീഷണിപ്പെടുത്തിയവരുടെയും പേരുകൾ സൂചിപ്പിച്ചിട്ടുണ്ട്.
തനിക്കു പണം തരാനുള്ളവരിൽ നിന്നു പൊലീസ് പണം വാങ്ങി ചിറ്റാളൻമാർക്കു കൊടുക്കണമെന്നും ഡയറിയിൽ എഴുതിയിരിക്കുന്നു. ഡയറി പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയുടെ മതിലിൽ എഴുതി വച്ച കത്തിൽ കുടുംബം ആത്മഹത്യ ചെയ്യുകയാണെന്നു സൂചിപ്പിക്കുന്ന 2 കത്തുകളുണ്ടായിരുന്നു. ഒരെണ്ണം എസ്എൻഡിപി ശാഖാ യോഗത്തിനായിരുന്നു. മകളുടെ സ്വർണക്കമ്മലും മാലയുടെ ലോക്കറ്റും കത്തിനൊപ്പം ഉണ്ടായിരുന്നു. ബന്ധുക്കളുടെ സഹായം സ്വീകരിക്കരുതെന്നും കമ്മലും ലോക്കറ്റും വിറ്റ് സംസ്കാര ചടങ്ങുകൾ നടത്തണമെന്നുമായിരുന്നു ആവശ്യം. മൃതദേഹങ്ങൾ ബന്ധുക്കളെ കാണിക്കരുതെന്നു സൂചിപ്പിച്ച് കടലാസിൽ എഴുതി വീടിന്റെ ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്.
ചിലരുടെ പേരും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുൻപു പഠിച്ചിരുന്ന അങ്കണവാടിയിൽ ബിജുവും കുടുംബവും കഴിഞ്ഞ ദിവസമെത്തി അധ്യാപികയ്ക്കൊപ്പം ഫോട്ടോയെടുത്തിരുന്നു. അമ്പലങ്ങൾ സന്ദർശിച്ചതായും നാട്ടുകാർ പറഞ്ഞു. പുലർച്ചെ 3നു ശേഷമാണ് മരണമെന്നാണ് നിഗമനം. 3 വരെ ബിജു സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് ഹായ്, ക്ഷമിക്കണം തുടങ്ങിയ സന്ദേശങ്ങൾ അയച്ചിരുന്നു. ചിട്ടി നടത്തിപ്പിൽ പാളിച്ചകൾ സംഭവിച്ചു സാമ്പത്തിക ബാധ്യത വന്നതോടെയാണ് ബിജു പശുവളർത്തലിലേക്കു കടന്നത്.
ബിജുവിന് വിനയായത് 'കുബേര'യാണെന്ന് നാട്ടുകാര്‍. വര്‍ഷങ്ങളായി ചിട്ടി നടത്തി ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു ബിജു. തറവാട് വീടിനോടുചേര്‍ന്ന സ്ഥലത്ത് സാമാന്യം തരക്കേടില്ലാത്ത വീട് നിര്‍മിച്ചത് ഉള്‍പ്പെടെ ചിട്ടിയില്‍നിന്ന് ലഭിച്ച ആദായത്തിലൂടെയാണ്. ഇതിനിടെ ചിട്ടി വിളിക്കുന്നവര്‍ ചെറിയ പലിശക്ക് ബിജുവിന് പണം കൊടുത്തിരുന്നു.
ബിജു ഈ പണം ഇരട്ടി പലിശക്ക് കൊടുത്തു. അനധികൃത പണമിടപാട് നിയന്ത്രിക്കാനും പലിശക്കാരെ ഇല്ലായ്മ ചെയ്യാനും കഴിഞ്ഞ സര്‍ക്കാര്‍ ' ഓപറേഷന്‍ കുബേര' നടപ്പാക്കിയതോടെ ബിജുവിന് പണം തിരിച്ചുകിട്ടാതെയായി. നിയമപ്രകാരം പണം വാങ്ങാമെന്നുള്ളത് അപ്രായോഗികമായി.
ഇയാള്‍ കൊടുക്കാനുള്ളവര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ജീവിതത്തെ ബാധിച്ചു. ഇതിനിടെ കിടപ്പാടം സമീപത്തെ സര്‍വിസ് സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. പശുക്കളെ വളര്‍ത്തി പാല്‍ വിറ്റായിരുന്നു ഉപജീവനം. സഹോദരങ്ങളും ബന്ധുക്കളും കൈവിട്ടതോടെ ഡിസംബര്‍ 31ന് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മറ്റെന്തെങ്കിലും സമ്മര്‍ദം ആത്മഹത്യക്ക് പിന്നിലുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ് എം.എല്‍.എ ആവശ്യപ്പെട്ടത്.സഹോദരെന്‍റ പരാതി;ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്
പെരുമ്ബാവൂര്‍: സഹോദരന്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തിന് പൊലീസ് ബിജുവിനോട് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തറവാട് വീട്ടുവളപ്പിലെ മാവിെന്‍റ കൊമ്ബ് വീട്ടിലേക്ക് ചാഞ്ഞത് ബിജു വെട്ടിമാറ്റിയിരുന്നു. ഇതുസംബന്ധിച്ച് സഹോദരന്‍ ഷിജുവുമായി ബുധനാഴ്ച വാക്കേറ്റവും ബഹളവുമുണ്ടായി. ഷിജുവിെന്‍റ പരാതിയിലാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha