രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു തന്നെയാണ് സംസാരിച്ചത്; ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ല; ആരോപണമുയർത്തി കെ സുരേന്ദ്രൻ

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ബിജെപി എംഎൽഎ ഒ രാജഗോപാൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ബിജെപിയുടെ ഉന്നത നേതാക്കന്മാർ അടക്കം ഓ രാജഗോപാലനെതിരെ ഇന്നലെ രംഗത്തുവന്നിരുന്നു... എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് എന്നത് വളരെയധികം ആശങ്കകൾക്ക് വഴിയൊരുക്കിയിരുന്നു... എന്നാൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരണവും ഒ രാജഗോപാൽ ഇന്നലെ നൽകിയിരുന്നു.. എന്നാൽ ഇപ്പോൾ ഇതാ അദ്ദേഹത്തെ പിന്തുണച്ച് കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്.. മാത്രമല്ല സ്പീക്കർക്ക് എതിരെയും അദ്ദേഹം വിമർശനം ഉയർത്തുന്നുണ്ട്. രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.'നിയമസഭയില്‍ രാജേട്ടന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു തന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ല.
കൂടുതല്‍ ചര്‍ച്ചകള്‍ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയര്‍ന്നുവരണമെന്നും ' കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി. അതേ സമയം കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തിട്ടുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ അറിയിച്ചു . മറിച്ചുള്ള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്‍െറ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത് വിവാദമാകുകയും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഒ. രാജഗോപാലിന്‍െറ വിശദീകരണം.നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില്‍ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാറിനെയും എതിര്‍ത്തിട്ടില്ല. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും വേര്‍തിരിച്ച് സ്പീക്കര്‍ ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമാക്കി ചുരുക്കുകയായിരുന്നുവെന്നും അദ്ദേഹം പത്രപ്രസ്താവനയില്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഒ. രാജഗോപാല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. നിയമസഭ കൊണ്ടുവന്ന പ്രമേയത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ചുവെന്നുമായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഐകകണ്ഠ്യേനയാണ്. ഒ. രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചെങ്കിലും വോട്ടെടുപ്പിന്‍െറ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഇത് വിവാദമായതോടെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തി. രാജഗോപാല്‍ പറഞ്ഞത് എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു . നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയത്തിലും രാജഗോപാല്‍ വോട്ടിങ് ആവശ്യപ്പെടാതിരുന്നത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha