കോവിഡ് പരിശോധനയുടെ നിരക്ക് കേരളം കുറച്ചു; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1500രൂപ; ആന്റിജന്‍ ടെസ്റ്റിന് 300 രൂപ; ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

കോവിഡ് പരിശോധനയുടെ നിരക്ക് കേരളം കുറച്ചു. കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയും ആന്റിജന് ടെസ്റ്റിന് 325 രൂപയുമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇതോടെ ആര്‍.ടി.പി.സിആര്‍ ടെസ്റ്റിന് ഇനിമുതല്‍ 1500 രൂപയും ആന്റിജന് ടെസ്റ്റിന് 300 രൂപയും നല്‍കിയാല്‍ മതി. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐ.സി.എം.ആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha