പോലീസ് ഒളിച്ചുവയ്ക്കുന്ന ആ രഹസ്യം എന്താണ്? ജെസ്‌ന: ലൗ ജിഹാദോ ഒളിവുതാമസമോ ? അധികം വൈകാതെ എല്ലാത്തിനും ഉത്തരം

ജെസ്നയുടെ തിരോധാനത്തില്‍ പോലീസ് ഒളിച്ചുവയ്ക്കുന്ന ആ രഹസ്യം എന്താണ്. ലൗ ജിഹാദോ അതോ സ്നേഹിച്ചയാള്‍ക്കൊപ്പമുള്ള ജീവിതമോ. അതോ എല്ലാറ്റില്‍ നിന്നും ഒളിഞ്ഞുമാറി ഒരു വീട്ടിലോ സ്ഥാപനത്തിലോ ഉള്ള രഹസ്യ ജീവിതമോ. അതോ തുടരെ താമസ ഇടം മാറ്റി പോലീസിനെ കുഴയ്ക്കുന്ന സാഹചര്യമോ ഇപ്പോള്‍ ഒന്നും പറയില്ലെന്ന് കെജി സൈമണ്‍ വിരമിക്കുന്നതിനു മുന്‍പ് ആവര്‍ത്തിച്ചു പറഞ്ഞതിന്റെ രഹസ്യം പോലീസിലെ ഉന്നതര്‍ക്കു മാത്രം അറിയാം.
രണ്ടര വര്‍ഷമായി ജെസ്ന മരിയ ജെയിംസിനെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിലെ ഏതാനും പേര്‍ക്കു മാത്രമെ അതറിയൂ. കുമ്പസാര രഹസ്യം പോലെ കെജി സൈമണും അദ്ദേഹത്തിന്റെ വിശ്വസ്ത സംഘവും ഈ വിവരം രഹസ്യമാക്കി വെച്ചിരിക്കുന്നു.
ജെസ്ന മരിയ ജെയിംസിനെക്കുറിച്ചുള്ള വ്യക്തമായ വിവരം ഏറെ വൈകാതെ പുറത്തറിയിക്കാന്‍ പറ്റുമ്പോള്‍ മാത്രം അത് ലോകം അറിഞ്ഞാല്‍ മതിയെന്നാവും പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ പോലീസിനുള്ള നിര്‍ദേശം അതായിരിക്കാം.
ജെസ്ന ഇന്ത്യ വിട്ടുപോയോ, അതോ ബാംഗളൂരിലോ തമിഴ് നാട്ടിലോ ഉണ്ടോ. അതോ താമസ സ്ഥലങ്ങള്‍ മാറി മാറി ജെസ്ന പോലീസിനെ വട്ടംകറക്കുകയാണോ. എല്ലാം പോലീസ് രഹസ്യമായി സൂക്ഷിക്കുന്ന രഹസ്യങ്ങളാണ്. വൈകാതെ ഒന്നോ രണ്ടോ പേരേ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ നിര്‍ണായക സൂചനയാകുമെന്നു കരുതാം.
അധികമാരോടും സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല ജെസ്ന. ക്ലാസില്‍ ഒരു ആണ്‍ സുഹൃത്തുണ്ടായിരുന്നു എന്ന സൂചനയില്‍ ഈ ആണ്‍ സഹപാഠിയുമായി ആഴ്ചകളോളം പോലീസ് സംസാരിച്ചിരുന്നു. ജെസ്നയെ കാണാതായതിനു തലേന്ന് ഐ ആം ഗോയിംഗ് ടു ഡൈ (ഞാന്‍ മരിക്കാന്‍ പോകുന്നു) എന്ന കൂട്ടുകാരന് അയച്ച മെസേജ് ഇന്നും സൂക്ഷിക്കുന്നു. പക്ഷെ അതൊരു കബളിപ്പിക്കലോ വിഷയം മാറ്റലോ ആയിരുന്നുവെന്നും ഈ യാത്രയ്ക്കു പിന്നില്‍ മറ്റാരോ ഉണ്ടായിക്കൂടെന്നും പോലീസ് സംശയിക്കുന്നുണ്ടാവാം.
ആ സംശയമാണ് നേപ്പാളിലും ബംഗ്ലാദേശിലും ഭൂട്ടാനിലുമൊക്കെ കോവിഡ് വ്യാപനത്തിനു മുന്‍പ് നിരീക്ഷിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. നാട്ടില്‍ ജോലിക്കു വന്ന അതിഥി തൊഴിലാളികള്‍ മുതല്‍ നാട്ടില്‍നിന്നും പ്രവാസിയായി ജോലിക്കു പോയവര്‍ വരെ നിരീക്ഷണത്തിലായിരുന്നു. എന്തിനേറെ ബികോം ക്ലാസിലെ സഹപാഠികളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വരെ ഫോണുകള്‍ സൈബര്‍ പോലീസ് മാസങ്ങളോളം നിരീക്ഷിച്ചിരുന്നു. ജെസ്നയുടെ ബന്ധുക്കള്‍ ഇപ്പോഴുമുള്ള കര്‍ണാടകത്തിലെ കൂര്‍ഗില്‍ മാസങ്ങളോളം തെരച്ചില്‍ നടത്തുകയും ചെയ്തു.
തീരുന്നില്ല, പോട്ട ഡിവൈന്‍ ആശ്രമത്തിലും കട്ടപ്പനയിലെ ധ്യാനകേന്ദ്രത്തിലും പോലീസ് ജെസ്നയെ തെരഞ്ഞു. ഒരു പാടുപേരുമായി സംസാരിച്ചു. ബാംഗളൂര്‍ ധര്‍മാരാമിനടുത്ത ആത്മീയകേന്ദ്രത്തില്‍ ഒരു ആണ്‍ സുഹൃത്തിനൊപ്പം ജെസ്ന എത്തിയതായ സൂചനയില്‍ ആ പ്രദേശം പോലീസ് അരിച്ചുപെറുക്കി.
ഹൈദരാബാദ് വിമാനത്താവളത്തിലും ബാംഗളൂര്‍ വിമാനത്താവളത്തിലും ജെസ്നയെ കണ്ടതായ സൂചനയില്‍ ആ ആഴ്ചത്തെ വിമാനയാത്രക്കാരുടെ ലിസ്റ്റും സിസിടിവി കാമറകളും പരിശോധനയ്ക്കു വിധേയമാക്കി. ബേക്കല്‍ കോട്ടയിലും പൊന്നാനിയിലെ മുസ്ലീം മത കേന്ദത്തിലുമൊക്കെ ജെസ്നയെ കണ്ടതായി കിംവദന്തികള്‍ പരന്നു. ആഴ്ചകളോളം അവിടെയും പോലീസ് തെരച്ചില്‍ നടത്തി.
അതിനിടെ ചൈന്നൈ കാഞ്ചിപുരം ചെങ്കല്‍പ്പേട്ട ഹൈവേയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണെന്ന സൂചനയില്‍ പോലീസ് അവിടെയെത്തി ഡിഎന്‍എ പരിശോധന നടത്തി. പക്ഷെ അതൊന്നും ജെസ്നയായിരുന്നില്ല.
ബാംഗളൂരിലെ ഒരു ഷോപ്പിംഗ് കോപ്ലക്സില്‍ ജെസ്നയെ കണ്ടതായുള്ള മലയാളിയുടെ സൂചനയില്‍ ആ വഴിയും പോയി ആഴ്ചകളോളം അന്വേഷണം.
ഇതിനൊക്കെ ശേഷമാണ് ക്രൈം ബ്രാഞ്ച് ടീം ഇന്ത്യയ്ക്കു പുറത്തേക്കും അന്വേഷണം നടത്തിയത്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സാധ്യതയും കേരള പോലീസിന്റെ അതിസൂക്ഷ്മ ജാഗ്രതയും ബുദ്ധിയും ഒരുപോലെ പ്രയോഗിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സാധ്യതയുടെ സൂചന തെളിച്ചിരിക്കുന്നത്. കൂടത്തയായി കേസിനുശേഷം സൈണല്‍ പത്തനംതിട്ടയില്‍ എത്തിയശേഷമാണ് ഇന്ത്യയ്ക്കു പുറത്തേക്കും സൂക്ഷ്മമായ അന്വേഷണം പോലീസ് തുറന്നതും കോവിഡ് മൂലം അത് അടച്ചതും.
ജെസ്നയുടെ പെരുമാറ്റം സംബന്ധിച്ചും വ്യക്തിപരമായ പ്രത്യേകതകള്‍ സംബന്ധിച്ചും കെജി സൈമണ്‍ അടുത്തയിടെ ജെസ്നയുടെ ബന്ധുക്കളുമായി സംഭാഷണം നടത്തിയിരുന്നു. സൗഹൃദ സംഭാഷണം എന്ന പേരില്‍ നടത്തിയ വര്‍ത്തമാനങ്ങള്‍ ചില നിര്‍ണായകമായ സൂചനകളില്‍ വ്യക്തത വരുത്താനിയിരുന്നുവെന്നു സംശയിക്കാം.
തന്ത്രശാലികളായ പോലീസ് ഡിക്ടറ്റീവുകളുടെ ഓരോ നീക്കവും ഓരോ നിരീക്ഷണവും അതിനാല്‍തന്നെ പല മാനങ്ങള്‍ ചേര്‍ന്നതായിരിക്കും. അതെ പോലീസിന് അക്കാര്യം കൃത്യമായ സാഹചര്യത്തില്‍ മാത്രമെ വെളിപ്പെടുത്താനാകൂ. കാരണം ആ ഉത്തരത്തിനും കണ്ടെത്തലിനും വലിയ മാനങ്ങളും പ്രതികരണങ്ങളുമുണ്ടാകുമെന്ന് പോലീസിന് അറിയാം.
https://www.facebook.com/Malayalivartha