മാറാന്‍ സാധ്യത... സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷണത്തില്‍ നിന്ന് എന്‍ഐഎ പിന്‍മാറിയേക്കും; കള്ളക്കടത്ത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമാണെന്ന തീരുമാനത്തില്‍ എന്‍ഐഎ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്; ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന കോടതി ചോദ്യം ബാക്കി

കള്ളക്കടത്ത് റാക്കറ്റിന് ഭീകരബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ കള്ളക്കടത്ത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമാണെന്ന തീരുമാനത്തിലാണ് എന്‍ ഐ എ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കാരണം ഭീകരബന്ധത്തിന് അടിസ്ഥാനമായ യാതൊരു തെളിവും എന്‍ ഐ എയുടെ കൈയില്‍ ലഭ്യമല്ല.
സ്വര്‍ണ്ണക്കടത്തില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങിയിട്ട് ആറ് മാസമായി. എന്നാല്‍ യാതൊരു തെളിവും ആറു മാസത്തിനിടയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി പലവട്ടം ചോദിച്ചു. ചോദ്യത്തിന് മുന്നില്‍ ഏജന്‍സിക്ക് ഉത്തരം മുട്ടുകയാണ് ചെയ്തത്.
ഏജന്‍സി 12 പ്രതികളില്‍ യു എപിഎ ചുമത്തിയിരുന്നു. ഇവരെയെല്ലാം കോടതി ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇനിയും ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നാണ് ഏജന്‍സി പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഭീകരബന്ധം തെളിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്താന്‍ എന്‍ഐഎ സംഘം കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് എത്തിയത്. കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തിന്റെ അഞ്ചാം ദിവസമായിരുന്നു ഇത്. കള്ളക്കടത്ത് റാക്കറ്റിന് ഭീകര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു എന്‍ഐഎ എത്തിയത്. നിരവധി അറസ്റ്റുകളും റെയ്ഡുകളും ഉണ്ടായി. കള്ളക്കടത്ത് കേസ് കണ്ടുപിടിച്ച കസ്റ്റംസിന് ആകെയുള്ളത് 26 പ്രതികള്‍. പക്ഷെ എന്‍ഐഎ കസ്റ്റംസിനേയും കടത്തിവെട്ടി. യുഎപിഎ ചുമത്തി എന്‍ഐ എ അറസറ്റ് ചെയ്തത് 30 പേരെ. അറസ്റ്റ് ചെയ്യാതെ പ്രതി ചേര്‍ത്തവര്‍ വേറെയുമുണ്ട്.
ജ്വല്ലറി ഉടമയുടെ നിര്‍ദ്ദേശപ്രകാരം സ്വര്‍ണപാക്കറ്റ് എടുക്കാന്‍ പോയ െ്രെഡവര്‍ക്കും സഹായിക്കുമെതിരെ പോലും യുഎപിഎ ചുമത്തി. അന്വേഷണം രണ്ട് മാസം പിന്നിട്ടതോടെ ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു തുടങ്ങി. ആദ്യം ചൂണ്ടിക്കാട്ടിയത് മുവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയെ. പ്രൊഫസര്‍ ജോസഫ് കൈവെട്ട് കേസിലെ പ്രതിയായ മുഹമ്മദ് അലിക്ക് സ്വര്‍ണക്കടത്തിലും ബന്ധമുണ്ടെന്നായിരുന്നു വാദം. എന്നാല്‍ കൈവെട്ട് കേസില്‍ മുഹമ്മദലിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടതല്ലെ എന്ന് കോടതി ചോദിച്ചു. അങ്ങനെ ആ വാദം പൊളിഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ പേരും പറഞ്ഞു. താന്‍സാനിയയില്‍ ഡി സംഘത്തില്‍പ്പെട്ട ഒരു ദക്ഷിണേന്ത്യാക്കാരനുള്ളതായി വിവരമുണ്ട്. കള്ളക്കടത്തിലെ രണ്ട് പ്രതികള്‍ ഇടയ്ക്ക് താന്‍സാനിയയില്‍ പോയിട്ടുള്ളതിനാല്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടാകാം എന്നായിരന്നു വാദം. ഇത് ഫലിക്കാതെ വന്നതോടെ പുതിയ വാദമെത്തി. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് തീവ്രവാദത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. സ്വര്‍ണക്കടത്ത് തടയാനുള്ള മാര്‍ഗം യുഎപിഎ ആണോ എന്ന് കോടതി ചോദിച്ചതോടെ അതും ഫലം കണ്ടില്ല.
കള്ളക്കടത്തിന് ഗുഢാലോചന നടത്തിയവര്‍ക്കും ലാഭം മാത്രം ലക്ഷ്യമിട്ട് പണം മുടക്കിയവര്‍ക്കുമെതിരെ ഒരു പോലെ യുഎപിഎ ചുമത്തിയ നടപടിയെയും കോടതി ചോദ്യം ചെയ്തു. ഇതെങ്ങിനെ ന്യായീകരിക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. 95 ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് കാത്തിരിക്കുകയാണെന്നും ഭീകരബന്ധത്തിനുള്ള തെളിവ് അതിലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു വാദം. എന്നാല്‍ വെറും പ്രതീക്ഷകള്‍വെച്ച് ആളുകളെ ജയിലിലിടാന്‍ ആവില്ലെന്നായി കോടതി. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 ന്, സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കില്ലാത്ത, പണം മാത്രം മുടക്കിയ 12 പ്രതികളെ ജാമ്യത്തില്‍വിടുകയും ചെയ്തു. പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ് എന്‍ഐഎ ഇപ്പോള്‍. ഒക്ടോബര്‍ കഴിഞ്ഞ് ജനുവരി വന്നിട്ടും ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടില്ല.
ഇതിനിടെ സ്വര്‍ണ്ണക്കടത്തില്‍ നടക്കുന്ന എന്‍ ഐ എ അന്വേഷണത്തിനെതിരെ കേന്ദ്രസര്‍ക്കാരില്‍ നിരവധി പരാതികള്‍ ലഭിച്ചു. എന്‍ ഐ എ അന്വേഷണം എടുത്തു ചാട്ടമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിലെ ചില മന്ത്രാലയങ്ങള്‍ പറഞ്ഞത്. എന്നാല്‍ പറ്റിയ അമളി തുറന്നു പറയാന്‍ എന്‍ ഐ എ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോഴും കള്ളക്കടത്തിന് ദികരബന്ധമുണ്ടെന്നു തന്നെയാണ് എന്‍ ഐ എ വാദിക്കുന്നത്.എന്നാല്‍ അത് ശുദ്ധ മണ്ടത്തരം ആണെന്ന് മറ്റ് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ കരുതുന്നു.
എന്തിലും ഏതിലും ഭീകര ബന്ധം സംശയിക്കുന്ന ചിലരാണ് എന്‍ ഐ എയില്‍ ഇരുന്ന് കേന്ദ്രസര്‍ക്കാരിനെ വഴി തെറ്റിക്കുന്നതെന്നും ഒരു പക്ഷമുണ്ട്. അത് ഒരു പരിധി വരെ ശരിയാവാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha