Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മലയാളിയുടെ ദൃശ്യബോധത്തെ മുതലെടുത്ത് സൂപ്പര്‍ താരവും, നിങ്ങള്‍ക്കുമാകം കോടീശ്വരന്‍ തട്ടിപ്പെന്ന് മുന്‍ മത്സരാര്ത്ഥിയുടെആരോപണം

29 MAY 2015 09:15 AM IST
മലയാളി വാര്‍ത്ത.

മലയാളി പറ്റിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ നിരന്തര കാഴ്ചകള്‍, സാബത്തികമായും ആരോഗ്യപരമായും ചിലര്‍ മുതലെടുക്കുബോള്‍ വമ്പന്‍ ബിസ്‌നസ് മാഫിയകള്‍ മലയാളിയുടെ ദൃശ്യബോധത്തെ കൂടി മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. കോടീശ്വരനില്‍ പങ്കെടുത്ത മുന്‍ മത്സരാര്‍ഥിയായ റഫീക്ക് അരീക്കലാണ് കോടീശ്വരനിലെ തട്ടിപ്പിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. റഫീക്കിന്റെ പോസ്റ്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കോടീശ്വരന്‍ ഗെയിം ഷോ ഒരു ശുദ്ധ തട്ടിപ്പാണെന്ന തന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് ഫേസ്ബുക്ക് പേജില്‍ നിരത്തിയാണ് കോടീശ്വരനിലെ ആദ്യ സീസണില്‍ പങ്കെടുത്ത റെഫീക്ക് രംഗത്ത് ത്തിയിരിക്കുന്നത്. ഓഡിയന്‍സ് പോള്‍ ലൈഫ് ലൈനിനെതിരെയും വേഗ വിരല്‍ ചോദ്യത്തിനെതിരെയും ഷോയില്‍ എത്തുന്ന സെലിബ്രിറ്റി നടീനടന്മാര്‍ക്കെതിരെയും എസ്എംഎസ് കള്ളക്കളിക്കെതിരെയുമെല്ലാം ഫേസ്ബുക്കില്‍ റെഫീക്ക് ആഞ്ഞടിക്കുന്നുണ്ട്.\"\"
നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ ഏറ്റവും വലിയ തട്ടിപ്പ് വേഗവിരലിലൂടെ ഹോട്ട് സീറ്റില്‍ ആളുകളെ തെരഞ്ഞെടുക്കുന്നതിലാണെന്നാണ് റെഫീക്ക് ഫേസ്ബുക്കില്‍ പറയുന്നു. വേഗവിരല്‍ മത്സരത്തില്‍ ചാനലുകാര്‍ക്ക് താല്‍പര്യമുള്ളവരെയാണ് വിജയിപ്പിച്ച് ഹോട്ട്‌സീറ്റില്‍ ഇരുത്തുന്നതത്രേ. ഇതിനു വേണ്ടി മറ്റുള്ളവരുടെ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ തെറ്റിപ്പോയതായി ചാനലുകാര്‍ വരുത്തിത്തീര്‍ക്കും. അതിനായി പലവിധത്തിലുള്ള ന്യായങ്ങളും ചാനലുകാര്‍ നിരത്തും. സ്‌ക്രീനില്‍ നന്നായി വിരലമര്‍ത്തിയില്ല, നിങ്ങള്‍ ഉത്തരം ക്രമപ്പെടുത്തിയതിനു ശേഷം ഓക്കെ ബട്ടണ്‍ അമര്‍ത്തിയില്ല എന്നൊക്കെയാകും ചാനലുകാര്‍ പറയുന്ന ന്യായങ്ങള്‍. ഈ തരത്തിലുള്ള ന്യായീകരണങ്ങള്‍ ചാനലുകാര്‍ നിങ്ങളോടും പറഞ്ഞിട്ടുണ്ടെങ്കില്‍ അതെല്ലാം അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കള്ളത്തരങ്ങളാണെന്നും റെഫീക്ക് പോസ്റ്റില്‍ പറയുന്നു. ചാനലുകാര്‍ തീരുമാനിക്കുന്ന സമയമാകും സ്‌കീനില്‍ ലോക്ക് ചെയ്യാനെടുത്ത സമയമായി ടിവി കാണുന്ന പ്രേക്ഷകരെ കാണിക്കുന്നത്.ചോദ്യം ചെയ്താല്‍ പുറത്താക്കും.\"\"
ദിവസക്കൂലിക്കാരാണ് ഓഡിയന്‍സ് എന്ന പേരില്‍ ഷോയിലെത്തുന്നതെന്നും ഷെഫീക്ക് പറയുന്നു. ഓഡിയന്‍സ് പോളും തട്ടിപ്പാണ്. ദിവസക്കൂലിക്കാരായി എത്തുന്ന ഓഡിയന്‍സ് ആരും വോട്ട് ചെയ്യുന്നില്ല. തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങില്‍ ഓഡിയന്‍സായിട്ടിരിക്കുന്നത് കൂലിയും, ഭക്ഷണവും കൊടുത്തിരുത്തുന്ന തമിഴ് തൊഴിലാളികളാണ്. നല്ല മേക്കപ്പ് ചെയ്ത് ഇരുത്തുന്ന ഇവര്‍ ഓഡിയന്‍സ് പോളില്‍ വോട്ടൊന്നും ചെയ്യുന്നില്ല. ശരിയുത്തരം പറയുന്ന നേരത്ത് കൈയടിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കൈയടിക്കല്‍ മാത്രമാണ് ഇവരുടെ ജോലി.\"\"
ഓഡിയന്‍സ് പോളില്‍ ഹോട്ട് സീറ്റിലുള്ള ആളുടെ കംമ്പാനിയന്‍ മാത്രമേ വോട്ടു ചെയ്യുന്നുള്ളുവെന്നും ബാക്കിയെല്ലാം കളിപ്പാട്ടം മൊബൈലാണ് വോട്ടുചെയ്യുന്നതെന്നും റെഫീക്ക് ചൂണ്ടികാട്ടുന്നു. ഈ രീതിയില്‍ പല ആളുകളേയും ഹോട്ട് സീറ്റില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്. ചാനലുകാര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രം ശരിയുത്തരം കാണിക്കും. ചെറിയ തുകയ്ക്കുള്ള ചോദ്യങ്ങള്‍ക്ക് ശരിയുത്തരം പറഞ്ഞ് ഹോട്ട്‌സീറ്റില്‍ ഇരിക്കുന്ന മത്സരാര്‍ഥിയെ വിജയിപ്പിക്കുന്ന \'ഓഡിയന്‍സ്\' ഉയര്‍ന്ന തുക വരുമ്പോള്‍ സ്വാഭാവികമായും തെറ്റുത്തരം ലോക്ക് ചെയ്ത് മത്സരാര്‍ഥിയെ പുറത്താക്കാറാണ് പതിവ്. ഓഡിയന്‍സ് പോള്‍ ചാനലുകാര്‍ തന്നെയാണ് എ ബി സി ഡി ശതമാനത്തില്‍ കാണിക്കുന്നത്. 25 ലക്ഷത്തിന്റെ ഉത്തരത്തിനാണ് ആദ്യമായി ഓഡിയന്‍സ് പോള്‍ തെറ്റായി കാണിച്ചതെന്നും റെഫീക്ക് പോസ്റ്റില്‍ പറയുന്നു.\"\"
നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ ഉത്തരങ്ങള്‍ ഇയര്‍ ഫോണിലൂടെ കേട്ടതിനു ശേഷമാണ് പറയുന്നത്. ബാക്കിയെല്ലാം പ്രേക്ഷകരെ ഫൂളാക്കാന്‍ അഭിനയിക്കുന്നതാണ്. അഭിനയമാണല്ലോ അവരുടെ ജോലി. ഇതുപൊലെ സുരേഷ് ഗോപിക്കും ഉത്തരങ്ങള്‍ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നുണ്ട്രേത. സിനിമാ നടന്മാര്‍ക്കും. നടിമാര്‍ക്കും എപ്പോഴും വലിയ തുകകള്‍ ലഭിക്കുന്നു. ഇതുവരെ മത്സരിച്ച നടന്മാരും, നടികളും ചെറിയ തുകകള്‍ക്ക് മത്സരത്തില്‍ നിന്നും പുറത്തായിട്ടില്ല. ഇതെല്ലാം മലയാളികള്‍ മനസ്സിലാക്കേണ്ടത് ഈ പരിപാടിയില്‍ അണിയറയില്‍ നടത്തുന്ന കള്ളത്തരങ്ങളാണെന്ന് റെഫീക്ക് പറയുന്നു.\"\"
ചാനലുകാര്‍ കൊള്ളലാഭത്തിനു വേണ്ടി മലയാളികളെ എസ് എം എസ് അയപ്പിച്ച് കോടികള്‍ നേടുന്നുണ്ടെന്ന് റെഫീക്കിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ചില ആളുകള്‍ക്ക് സമ്മാനം നല്‍കുന്നത്. പ്രീമിയം ചാര്‍ജുള്ള എസ്എംഎസ് പ്രേക്ഷകരെകൊണ്ടയപിച്ച് ചാനലുകാര്‍ അതും വരുമാനമാക്കി മാറ്റുന്നു. ഒരു മെസ്സേജിന് 3 രൂപ മുതലാണ് ഈ സ്‌പെഷ്യല്‍ എസ്എംഎസിന്റെ നിരക്ക്. ദിവസേന മലയാളികളുടെ ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ മെസ്സേജുകളാണ് ചാനലിന് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends