മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം...ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു... യാത്രക്കാരെല്ലാം സുരക്ഷിതര്‍, പാഴ്‌സല്‍ ബോഗിയിലായിരുന്നു തീപിടുത്തം, ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായി. എന്‍ജിന് തൊട്ടുപിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. തിരുവനന്തപുരം ഇടവ സ്റ്റേഷന് മുന്നേ വച്ചാണ് തീപടര്‍ന്നത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി.
യാത്രക്കാര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ തീ മറ്റ് ബോഗികളിലേക്ക് പടര്‍ന്ന് പിടിക്കുമായിരുന്നു. പാഴ്സല്‍ ബോഗി അപ്പോഴും കത്തുകയായിരുന്നു. എഞ്ചിന് തൊട്ടടുത്താണ് ഈ ബോഗി. അതുകൊണ്ട് തന്നെ തീ ആളി പടര്‍ന്നിരുന്നുവെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു
എങ്ങനെയാണ് തീപടര്‍ന്നത് എന്ന് വ്യക്തമല്ല. ആളപായമില്ലെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നുമാണ് വിവരം.
https://www.facebook.com/Malayalivartha