സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ 37കാരൻ അറസ്റ്റിൽ; സംഭവം നടന്നു ഒരു വര്‍ഷത്തിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഭാര്യവീട്ടിൽ നിന്ന്

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ 37കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യവീട്ടില്‍ ഒളിവിലായിരുന്ന പ്രതി വഞ്ചിയൂര്‍ പുതിയതടം കൃഷ്ണവനില്‍ ഗോപകുമാറിനെ(37)യാണ് അറസ്റ്റു ചെയ്തത്. വെമ്ബായം കൊഞ്ചിറ നരിക്കല്‍ ജങ്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുമ്ബോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സംഭവം നടന്നു ഒരു വര്‍ഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. നഗരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം പ്രതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്ന സമയത്ത് ആളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. -
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. സാഹിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha