Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടൂറിസം വകുപ്പിന് കത്ത് നല്‍കി...കേന്ദ്രമോട്ടോര്‍വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ചമറയ്ക്കാന്‍ പാടില്ല, സ്റ്റിക്കര്‍, കര്‍ട്ടന്‍ എന്നിവ നിയമവിരുദ്ധം

19 JANUARY 2021 06:34 AM IST
മലയാളി വാര്‍ത്ത

മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടൂറിസം വകുപ്പിന് കത്ത് നല്‍കി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയില്‍ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങള്‍ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രിവാഹനമാണെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുക ടൂറിസം വകുപ്പാണ്. ഇത് സൂചിപ്പിച്ചാണ് കത്ത് .


സര്‍ക്കാര്‍വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കംചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്.

 



തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എല്‍.എല്‍.എ.മാരുടെയും വാഹനങ്ങളില്‍ കൂളിങ് പേപ്പറും കര്‍ട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

 

വകുപ്പ് സെക്രട്ടറിമാരും കളക്ടര്‍മാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കര്‍ട്ടനുകളുണ്ട്. പോലീസ് വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കംചെയ്യാന്‍ പോലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

കേന്ദ്രമോട്ടോര്‍വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ചമറയ്ക്കാന്‍ പാടില്ല. സ്റ്റിക്കര്‍, കര്‍ട്ടന്‍ എന്നിവ നിയമവിരുദ്ധമാണ്. 2012-ല്‍ സുപ്രീംകോടതിയാണ് സ്റ്റിക്കര്‍ ഉപയോഗം നിരോധിച്ചത്. 2019-ല്‍ കേരള ഹൈക്കോടതി കര്‍ട്ടന്‍ ഉപയോഗവും തടഞ്ഞു. കോടതി വിധി പാലിക്കാത്തതിനുള്ള ശിക്ഷകൂടി ചേര്‍ത്ത് 1250 രൂപയാണ് പിഴ.

ഗ്ലാസുകളിലെ കൂളിങ് പേപ്പര്‍, കര്‍ട്ടന്‍, ബോണറ്റില്‍ കൊടി കെട്ടാന്‍ സ്ഥാപിക്കുന്ന കമ്പി, മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാര്‍ഡുകള്‍, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ചവിട്ടുപടികള്‍ എന്നിവയെല്ലാം നിരോധിച്ചവയാണ്


അനുവദനീയം

വാഹന നിര്‍മാതാവ് നല്‍കുന്ന ടിന്റഡ് ഗ്ലാസുകള്‍. * പിന്നിലെ ഗ്ലാസിന് 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകള്‍ക്ക് 50 ശതമാനവും സുതാര്യത.
വാഹനം വാങ്ങിയശേഷമുള്ള മാറ്റങ്ങള്‍ നിയമവിരുദ്ധമാണ്.


ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറിയുള്ള വി.വി.ഐ.പി.കള്‍ക്കും, വി.ഐ.പി.കള്‍ക്കും കര്‍ട്ടന്‍ ഉപയോഗിക്കാം. സംസ്ഥാനത്ത് മുഖ്യമന്ത്രി മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends