നിയമസഭ തിരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി എഐസിസി പ്രഖ്യാപിച്ചു; പത്തംഗ സമിതിയിൽ ഇടംനേടി ശശി തരൂര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം മാത്രമാണു ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
നിയമസഭ തിരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി എഐസിസി പ്രഖ്യാപിച്ചു. ശശി തരൂര്‍ എം.പിയും പത്തംഗ സമിതിയിലിടം പിടിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എഐസിസി ജനറല്‍ സെക്രട്ടറിമാരായ തരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, കെ മുരളീധരന്, വി.എം. സുധീരന്, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സമിതിയിലുണ്ട്.
എന്നാല്‍ എഐസിസിയുടെ പുതിയ തീരുമാനങ്ങള്‍ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ലെന്നു ഉമ്മന്‍ചാണ്ടി. ഇക്കാര്യം പൂര്‍ണ അര്‍ഥത്തില്‍ മാധ്യമങ്ങളില്‍ വന്നിട്ടില്ല. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്.
കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം മാത്രമാണു ലക്ഷ്യം. എല്ലാവരും കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കണം.
https://www.facebook.com/Malayalivartha