Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

ചെലപ്പോ ശരിയാകും... ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ കൈയ്യടി; നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ ഐതിഹാസിക പരമ്പര നേടിയതോടെ രാജ്യം നമിക്കുന്നു; അഭിനന്ദന പ്രവാഹത്തിനോടൊപ്പം ബി.സി.സി.ഐ വക 5 കോടി രൂപയും

20 JANUARY 2021 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

ചെലപ്പോ ശരിയാകും ചെലപ്പോ ശരിയാവൂല, ശരിയായില്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ല എന്ന് പറഞ്ഞതു പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. തുടര്‍ച്ചയായ പഴികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം ടീം ഇന്ത്യ ലോകോത്തര വിജയം നേടിയിരിക്കുകയാണ്. ബ്രിസ്‌ബേനിലെ ആ 22 വാരയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക നെറുകയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഐതിഹാസികത കുറിക്കുകയായിരുന്നു ഇന്നലെ.

ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ മൂന്ന് വിക്കറ്റ് വിജയവുമായാണ് നാലുമത്സരപരമ്പര 21ന് അജിങ്ക്യ രഹാനെയും സംഘവും സ്വന്തമാക്കിയത്. തോല്‍വി മാത്രം രുചിച്ചിരുന്ന ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടില്‍ വിജയത്തിടമ്പെടുത്തപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് ഇരട്ടിമധുരവുമായി.

നായകന്‍ വിരാട് കൊഹ്‌ലിയും പരിക്കേറ്റ മുന്‍നിരക്കാരുമില്ലാതെ ഇറങ്ങിയിട്ടും വിശ്വോത്തര താരങ്ങള്‍ അണിനിരന്ന ആസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞതും ഈ ചരിത്രനേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. വിജയം വിദൂരമായിരുന്ന ഗാബയില്‍ 328 റണ്‍സിന്റെ ലക്ഷ്യം രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്താണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് നേട്ടങ്ങളിലൊന്ന് സ്വന്തം പേരിലാക്കിയത്. വിക്കറ്റ് നഷ്ടം കൂടാതെ നാലുറണ്‍സുമായി അവസാന ദിനം ക്രീസിലേക്കെത്തിയ ഇന്ത്യ ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (89 നോട്ടൗട്ട്), ചേതേശ്വര്‍ പുജാര (56), അജിങ്ക്യ രഹാനെ (24),വാഷിംഗ്ടണ്‍ സുന്ദര്‍ (22) എന്നിവരുടെ പോരാട്ടമികവിലാണ് കളിതീരാന്‍ മൂന്നോവര്‍കൂടി ശേഷിക്കേ വിജയം കണ്ടത്.

തുടര്‍ച്ചയായ മൂന്നാം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയും ഇന്ത്യയ്ക്ക്, ഗാബയില്‍ ഇന്ത്യയുടെ ആദ്യ വിജയം, 1988നു ശേഷം ആസ്‌ട്രേലിയ ഇവിടെ തോല്‍ക്കുന്നത് ആദ്യം, ആസ്‌ട്രേലിയന്‍ മണ്ണിലെ തുടര്‍ച്ചയായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം, ഐ.സി.സി ടെസ്റ്റ് റാങ്കിംഗിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഒന്നാമത് എന്നിങ്ങനെ 5 നാഴികക്കല്ലുകളാണ് സംഭവിച്ചത്.

ഇന്ത്യ വിജയത്തിലേക്ക് കുതിച്ചത് 6 വഴികളിലൂടെയാണ്. സമനിലയ്ക്ക് ശ്രമിക്കാമായിരുന്നിട്ടും വിജയതൃഷ്ണയോടെ പൊരുതിയ റിഷഭ് പന്തിന്റെ ബാറ്റിംഗ്, ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍ നല്‍കിയ മികച്ച തുടക്കം, ആസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ക്രൂരമായ ബൗണ്‍സര്‍ ആക്രമണം നേരിട്ട് ചേതേശ്വര്‍ പുജാര പിടിച്ചുനിന്നത്, ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് 33 റണ്‍സില്‍ ഒതുക്കിയ വാഷിംഗ്ടണ്‍ സുന്ദറിന്റെയും ശാര്‍ദൂല്‍ താക്കൂറിന്റെയും ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് ആള്‍ഔട്ടാകേണ്ടി വന്നിടത്തുനിന്ന് മെല്‍ബണിലെയും ഗാബയിലെയും വിജയത്തിലേക്കും സിഡ്‌നിയിലെ സമനിലയിലേക്കും കൈപിടിച്ച അജിങ്ക്യ രഹാനെയുടെ നായകമികവ്, തുറന്നുകിട്ടിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയ സിറാജ്, നടരാജന്‍, ശാര്‍ദ്ദൂല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിവരുടെ പ്രകടനം എന്നിവയായിരുന്നു ആ 6 വിജയ വഴികള്‍.

പരമ്പര നേട്ടത്തിനുള്ള പാരിതോഷികമായി ടീമിന് ബി.സി.സി.ഐ അഞ്ചുകോടി രൂപ പ്രഖ്യാപിച്ചു.

ബാറ്റ്‌സ്മാനെന്ന നിലയിലെ റിഷഭ് പന്തിന്റെ അതിശയകരമായ പ്രകടനമാണ് പരമ്പര വിജയത്തിലെ നിര്‍ണായകഘടകമായത്. സിഡ്‌നിയില്‍ ഒരു ദിനത്തിലേറെ പൊരുതിനിന്ന് സമനില നേടാന്‍ വഴിയൊരുക്കിയത് പന്തിന്റെ 97 റണ്‍സായിരുന്നു. സിഡ്‌നിയില്‍ നേടാനാകാതിരുന്ന വിജയം പന്ത് ബ്രിസ്‌ബേനില്‍ നേടിയെടുത്തു. അവസാന ടെസ്റ്റിലെ മാന്‍ ഒഫ് ദ മാച്ച് പുരസ്‌കാരം നേടിയതും പന്താണ്. പരമ്പരയില്‍ മൂന്ന് മത്സരം മാത്രം കളിച്ച പന്താണ് റണ്‍വേട്ടയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ടെസ്റ്റിന്റെ ശൈലിയിലേക്ക് തന്റെ ബാറ്റിംഗ് മാറ്റാതെ തന്റെ ശൈലിയിലേക്ക് ടെസ്റ്റിനെ മാറ്റിയെടുക്കുകയാണ് റിഷഭ് പന്ത് ചെയ്തത്. അതോടെ വിജയം ഇന്ത്യയുടെ ഭാഗത്തായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (48 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends