Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഡ് വാക്സിന്‍ അനുവദിച്ചു... മൂന്നാംദിനം കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 8548 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 24,558 പേര്‍, സംസ്ഥാനത്താകെ 4,59,853 പേരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

20 JANUARY 2021 07:01 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്.

 

ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂര്‍ 26500, കാസര്‍ഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂര്‍ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകള്‍ക്കായി അനുവദിക്കുന്നത്. ബുധനാഴ്ച എറണകുളത്തും തിരുവന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ വാക്സിനുകള്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

 



സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8548 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്.

 



മൂന്നാം ദിവസം തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (759) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂര്‍ 632, കാസര്‍ഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂര്‍ 759, വയനാട് 491 എന്നിങ്ങനെയാണ് മൂന്നാം ദിനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 പേരും ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും തിങ്കളാഴ്ച 7891 പേരുമാണ് വാക്സിനെടുത്തത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

 



ആര്‍ക്കും തന്നെ വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.

 



സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉള്‍പ്പെടെ 3,75,610 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (9 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (15 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (25 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (54 minutes ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

66 കോടി രൂപയുടെ കരാറിൽ  (2 hours ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (2 hours ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (2 hours ago)

Malayali Vartha Recommends