വിവാഹ നിശ്ചയം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് ബന്ധുവിനെ വീട്ടിലെത്തിക്കാന്‍ പോകവേ അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക്ിനെ ഇടിച്ച് തെറിപ്പിച്ചു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല

വിവാഹ നിശ്ചയം കഴിഞ്ഞ് വീ്ട്ടില്‍ മടങ്ങിയെത്തിയ യുവാവ് ബന്ധുവിനെ വീട്ടിലെത്തിക്കാന്‍ പോകവേ അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക്ിനെ ഇടിച്ച് തെറിപ്പിച്ചു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹ നിശ്ചയ ദിനത്തിലാണ് ബൈക്കപകടത്തെത്തുടര്‍ന്ന് യുവാവ് മരിച്ചത്.
അമിത വേഗത്തിലെത്തിയ കാര്‍, ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്. കാട്ടായിക്കോണത്തിനു സമീപം നരിക്കലില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിജില്‍ ഇന്നലെ രാവിലെ ആറരയോടെയാണു മരിച്ചത്. ബന്ധു അനില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച പകല്‍ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം നടന്നത്. പോത്തന്‍കോട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























