Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

പിണറായി പോലും ചിരിച്ചുപോയി... വെളുക്കുംവരെ വെള്ളം കോരിയിട്ട് കലം ഇട്ടുടച്ച രമേശ് ചെന്നിത്തല ട്രോളന്‍മാരുടെ പ്രിയപ്പെട്ടവനായി മാറിയിട്ടുണ്ട്; ഇപ്പോഴിതാ ചെന്നിത്തലയുടെ ഏറ്റു പറച്ചില്‍ സഖാക്കള്‍ ആഘോഷിക്കുകയാണ്; രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുന്നത് ട്രാന്‍സലേറ്റ് ചെയ്യാന്‍ പോയ ചെന്നിത്തല വിയത്തുകുളിച്ചു

24 JANUARY 2021 08:12 AM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ ഇഷ്ട ട്രോള്‍. മുഖ്യമന്ത്രി കുപ്പായം തയ്ച്ച ചെന്നിത്തലയ്ക്ക് മുകളില്‍ നൈസായി ഉമ്മന്‍ ചാണ്ടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. തികച്ചും നിരാശനായ ചെന്നിത്തലയുടെ മറ്റൊരു പരീക്ഷണ ദിവസമായിരുന്നു ഇന്നലെ. കേരളത്തില്‍ കേന്ദ്ര നിരീക്ഷകനായി എത്തിയ ഗെലോട്ട് കെപിസിസി നേതൃയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം. സംഭവം കൊഴുപ്പിക്കാന്‍ ചാനലുകാര്‍ക്ക് ലൈവ് നല്‍കി.

ഗലോട്ട് പറയുന്നത് നേതാക്കന്‍മാര്‍ക്ക് മനസിലാക്കാന്‍ ട്രാന്‍സിലേറ്റ് ചെയ്തത് ചെന്നിത്തലയായിരുന്നു. പിണറായി വിജയനെതിരെ ആഞ്ഞടിച്ചിരുന്ന ചെന്നിത്തലയ്ക്ക് അവസാനം ഗലോട്ടിന്റെ ട്രാന്‍സിലേഷനിലൂടെ അത് തിരുത്തേണ്ടി വന്നു.

ബിജെപിയും ആര്‍എസ്എസും ഇന്ത്യയില്‍ ജനാധിപത്യ ശക്തികളെ നശിപ്പിക്കാന്‍ നോക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗിക്കുന്നു... എന്ന് ഹിന്ദിയില്‍ പറഞ്ഞത് ചെന്നിത്തല അതുപോലെ മലയാളത്തില്‍ പറഞ്ഞു. അതായത് ഇത്രയും നാള്‍ ചെന്നിത്തല പറഞ്ഞ കേന്ദ്ര ഏജന്‍സികളെ ചെന്നിത്തലയുടെ നാവിലൂടെ ഗലോട്ട് തള്ളി പറയിച്ചു. സിപിഎം പറയുന്നത് സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു എന്നാണ്. അതാണ് ചെന്നിത്തല പറഞ്ഞത്. ഇതോടെ സിപിഎം ചെന്നിത്തലയെ ട്രോളാക്കി ഇറക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടി ആയതിനാല്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ ആകെ ഉറ്റു നോക്കുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ട് കെപിസിസിയുടെയും കേരളത്തിന്റെയും ഉത്തരവാദിത്തം വര്‍ധിച്ചു. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നിരാകരിക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്ന് ഗെലോട്ട് പറഞ്ഞു.

നരേന്ദ്ര മോദിയുടെ ലക്ഷ്യം സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കു കേരളം മറുപടി നല്‍കണം. ബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കുന്നത് ബിജെപിയെ ഒഴിവാക്കി നിര്‍ത്താനാണ്. കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് കേരളത്തില്‍ ഒരേ സമയം ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. കോടികള്‍ നല്‍കി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയെ ഒരുമിച്ചു നിര്‍ത്തുന്ന മഹാശക്തി കോണ്‍ഗ്രസാണ്– ഗെലോട്ട് പറഞ്ഞു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാറ്റിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്ലാ നേതാക്കള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. എതിരാളികള്‍ക്ക് അവസരം നല്‍കുന്ന പരസ്യ പ്രതികരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗെലോട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

കോണ്‍ഗ്രസിന്റെ പ്രചാരണം ശക്തവും സ്ഥാനാര്‍ഥി നിര്‍ണയം സൂക്ഷ്മവും ആകണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ച് ഘടകകക്ഷികള്‍. തങ്ങളുടെ അവകാശ വാദങ്ങളെക്കുറിച്ചും ചില ഘടകകക്ഷികള്‍ സൂചനകള്‍ നല്‍കി.

അശോക് ഗെലോട്ട്, കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, ലുസിഞ്ഞോ ഫെലീറോ, ജി.പരമേശ്വര എന്നിവരെയാണു ഘടകകക്ഷി നേതാക്കള്‍ പ്രത്യേകം കണ്ടത്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സുഗമമാകണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതു കോണ്‍ഗ്രസാണ് എന്നതിനാല്‍ ആ സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയാകും മുന്നണിയുടെ വിജയം തീരുമാനിക്കുന്നത്. അതിനാല്‍ മറ്റു താല്‍പര്യങ്ങള്‍ മാറ്റിവച്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കണം. ഇതിനിടെയാണ് ചെന്നിത്തലയെ കൊണ്ട് ഗലോട്ട് പറയിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ അതാണ് രീതിയെന്നാണ് ചെന്നിത്തല ഇതിന് മറുപടിയായി പറഞ്ഞത്. എന്തായാലും ചെന്നിത്തലയ്ക്ക് കോള് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (9 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (12 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (13 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (16 hours ago)

Malayali Vartha Recommends