Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നാണം കെട്ട കോണ്‍ഗ്രസ്സ്.... എഴുപത് പിന്നിട്ടിട്ടും ആര്‍ത്തി തീരാത്ത കെ.വി തോമസ് ഉളുപ്പില്ലാത്ത കോണ്‍ഗ്രസ് നേതൃത്വം

24 JANUARY 2021 09:47 AM IST
മലയാളി വാര്‍ത്ത

കെ.വി.തോമസ് കോൺഗ്രസ്സിൻ്റെ സമുന്നതനായ നേതാവ് എന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുന്നത്. സോണിയാ ഗാന്ധി കെ.വി.തോമസിനെ നേരിട്ട് വിളിച്ചതോടെയാണ് ഇവിടുത്തെ കോൺഗ്രസ് നേതൃത്യം അദ് ദേഹത്തിന് സമുന്നതൻ ആയത്.

 

സോണിയാ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരെ പേടിച്ചു കഴിയുന്നതാണ് ഇവിടുത്തെ കോൺഗ്രസ് നേതൃത്വം / സ്ഥാനലബധി ക്ക് വേണ്ടി കിടക്കുന്ന കുറെ കടൽ കിഴവന്മാരെ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് കോൺഗ്രസ് - അതിലൊന്നാണ് കെ.വി.തോമസ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ സ്ഥാനം ലഭിക്കാതെ ഇടഞ്ഞു നിൽക്കുകയാണ് കെ.വി.തോമസ് ഇടതു മുന്നണിയിലേക്കുള്ള വഴിയിൽ ചുവന്ന പരവതാനി വരെ തോമസിന് വിരിച്ചിട്ടിരിക്കുകയാണ്. സോണിയായുടെ ഒരു വിളിയിലാണ് ഇപ്പോൾ അദ് ദേഹം തിരിഞ്ഞു നടക്കാൻ തുടങ്ങിയിരിക്കുന്നത്.

 

 

സ്ഥാനം കിട്ടാതെ നിരാശാനായി മറുകണ്ടം ചാടാൻ തയ്യാറെടുത്ത ഈ കൽ കിഴവന്മാരെ വീണ്ടും താലവും എടുത്ത് എതിരേൽക്കുമ്പോൾ കോൺഗ്രസ് നേതൃത്വമാണ് അപഹാസ്യമാവുന്നത് - അല്ല കെ.വി.തോമസ് താങ്കൾ ഒരു കോളേജ് അദ്ധ്യാപകൻ ആയിരുന്നല്ലോ? എത്ര വർഷം വരെ താങ്കൾ ആ പദവിയിൽ തുടരും? 56 വയസ്സ്.അല്ലെങ്കിൽ 60. ഇവിടെ താങ്കൾക്ക് വയസ്സ് എത്ര? 71. ഏതാണ്ട് 25 വർഷത്തോളം എം.പി.കേന്ദ്ര മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ താങ്കൾ ഇരുന്നില്ലേ?

 

എന്നിട്ടും മതിയായില്ലേ ശ്രീ തോമസ് ?താങ്കളുടെ ആർത്തി അവസാനിക്കാറായില്ലെ? ഏതെങ്കിലും ഒരു സമുദായത്തിൻ്റെ ബലത്തിലോ ബിഷപ്പിൻ്റെ ബലത്തിലോ പ്രമാണിമാരുടെ ബലത്തിലോ ആണ് നിങ്ങൾ ആർത്തി പൂണ്ട് കളിക്കുന്നത്. ഒരു കുടുംബത്തിനെ ചുറ്റിപ്പറ്റി ആശ്രിതരായി നിന്ന് കൊണ്ട് സ്ഥാനമാനങ്ങൾ നേടുകയല്ലേ ചെയ്യുന്നത്? യുവനിര വേണം ഇവരെയെല്ലാം എടുത്ത് പുറത്ത് കളയേണ്ടത്. ഒരു ഇരുപത്തിയഞ്ചു വർഷം അമേരിക്കൻ നാടുകളിൽ പോയി ജോലി ചെയ്താൽ വളരെ സമ്പന്നതയോട് കൂടി ജീവിതകാലം മുഴുവൻ കഴിയാം. അതിലും കൂടുതൽ സമ്പന്നതയും പേരും സ്വാധീനവുമല്ലേ താങ്കൾ നേടിയിരിക്കുന്നത്.

 

എന്നിട്ടും നിങ്ങൾ - നിങ്ങളിലൂടെയാണ് കോൺഗ്രസ് ജീവിക്കുന്നത് എന്ന് വിശ്വസിക്കുന്ന മൂഢൻമാരാണ്. ഇത് പോലെ സ്ഥാപിത താല്പര്യത്തോടെ ഇറങ്ങി നിങ്ങളിലൂടെയാണ് കോൺഗ്രസ് ജീവിക്കുന്നത് എന്ന മിഥ്യാധാരണ പുലർത്തുന്നവരാണല്ലോ പി.സി.ചാക്കോയും പി.ജെ - കുര്യനും - കാഞ്ഞിരപ്പള്ളിക്കാരനായ പി.സി.ചാക്കോ സ്വന്തം നാട്ടിൽ കോൺഗ്രസ്സിനെ വളർത്തി കൊണ്ടുവരാൻ കഴിഞ്ഞില്ല " അങ്ങനെയുള്ള ആളാണ് കോൺഗ്രസ്സിനെ ഡൽഹിയിൽ ഉദ്ധരിക്കുന്നത്? ഇത് ഒരു അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം അല്ലെ? കോൺഗ്രസ്സിൽ നടക്കുന്നത്? ഇത്തരത്തിൽ ആർത്തിപൂണ്ട് നിൽക്കുന്ന കടൽ കിഴവന്മാരെ പുറത്താക്കുക- ഉളുപ്പി - ല്ലാത്ത ഒരു നേത്യത്യമാണ് ഉള്ളത് - അത് മാറണം. ആരുടെയും - ഒരു സമുദായ നേതാവിൻ്റെയും അബ്കാരി നേതാവിൻ്റെയും പിൻബലമില്ലാത്ത കോൺഗ്രസ് നേതാവ് കേരളത്തിൽ ഉണ്ടല്ലോ? വി.എം.സുധീരൻ അദ് ദേഹത്തെപ്പോലുള്ളവരെ രംഗത്ത് ഇറക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും നിങ്ങൾക്ക് ഉയർത്തിക്കാട്ടാം.

 

നിങ്ങൾ കണ്ടു പഠിക്കുക - സി പി എമ്മിനെ _ ഇത് പോലെയുള്ള ആർത്തിപ്പണ്ടാരങ്ങളെ ഒന്നും ആ പാർട്ടി ചുമക്കാറില്ല - ചുമന്നിട്ടുമില്ല. സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയക്ക് മീതെ ചാഞ്ഞാൽ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ ഗൗരിയമ്മയെപ്പോലും - പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലേ?

 

കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിക്കും എന്നല്ലേ കേരളത്തിൽ വിളിച്ച മുദ്രാവാക്യം' - എം.വി.രാഘവനു പോലും പാർട്ടിയിൽ നിന്നു പുറത്ത് പോകേണ്ടി വന്നില്ലേ? കോൺഗ്രസിൽ എല്ലാവർക്കും കമാൻഡർ ആകണം. അതാണ് ആ പാർട്ടിയെ നശിപ്പിക്കുന്നത്. കഴിവുകെട്ട_ നട്ടെല്ലിന് ഉറപ്പു ഇല്ലാത്ത ഒരു പ്രസ്ഥാനമായി കോൺഗ്രസ് മാറി. സ്ഥാനം കിട്ടാൻ ആർത്തിപൂണ്ട് ഇറങ്ങിയവനെ തിരിച്ച് റെഡ് കാർപ്പറ്റ് വിരിക്കുന്ന്-എൽഡിഎഫിന് ആർജ്ജവം ഉണ്ടെങ്കിൽ ഈ കടൽ കിഴവന്മാരെ ആ പ്രസ്ഥാനത്തിലും കയറ്റരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (2 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (5 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (5 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (5 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 hours ago)

Malayali Vartha Recommends