തൊഴില്‍ തട്ടിപ്പിൽ കാലിടറി സരിത എസ്. നായർ... സരിതയാണ് തട്ടിപ്പിലെ മുഖ്യകണ്ണിയെന്ന് വെളിപ്പെടുത്തി ഒന്നാംപ്രതി......

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്, എന്നാൽ ലോക ഉഡായിപ്പുകാരായ ചങ്ങാതിമാരായാലോ? കണ്ണാടി പോയിട്ട് നേരേ ചൊവ്വേ മറ്റുള്ളവരുടെ മുഖത്ത് പോലും നോക്കാനാകില്ല... ഇത്തരത്തിൽ പരസ്പരം വെട്ടിലാക്കിയിരിക്കുകയാണ് രണ്ടു സുഹൃത്തുക്കൾ. മറ്റാരുമല്ല നമ്മുടെ സരിതയെ കുറിച്ചാണ് ഈ പറയുന്നത്.
തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ്. നായർ വ്യാജ രേഖ ഉപയോഗിച്ചു പിൻവാതിൽ നിയമനം നടത്തിയെന്നാണ് കൂട്ടുപ്രതി ഇപ്പോൾ ആരോപിക്കുന്നത്. തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിതയാണെന്നാണ് പ്രിയ സുഹൃത്തും ഒന്നാം പ്രതിയുമായ രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നത്.
പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്, വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും രതീഷ് വ്യക്തമാക്കി. സിപിഐയുടെ പഞ്ചായത്ത് അംഗമായ രതീഷ്, സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായ ചെക്കും ഹാജരാക്കിയിട്ടുണ്ട്.
തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ രതീഷ്, തിരുവനന്തപുരം കുന്നത്തുകാല്‍ പഞ്ചായത്ത് അംഗമാണ്. അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് രതീഷ് ഇക്കാര്യം പറയുന്നത്. താന്‍ നിരപരാധിയാണെന്നും കേസിലെ മറ്റു പ്രതികളായ ഷാജുവും സരിതയുമാണ് ജോലി തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നും രതീഷ് പറയുന്നു.
ജോലി തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണും ഷാജുവും അടുത്ത സുഹൃത്തുക്കളാണ്. അവര്‍ തമ്മിലാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഷാജു നേരിട്ടാണ് അരുണിന് ജോലി വാഗ്ദാനം നല്‍കിയതും, കെ.ടി.ഡി.സിയിലെയും ബിവറേജസ് കോര്‍പറേഷനിലെയും വ്യാജനിയമന ഉത്തരവുകള്‍ തയ്യാറാക്കി നല്‍കിയതും. ഈ ഇടപാടില്‍ സരിതയ്ക്ക് മുഖ്യപങ്കുണ്ടെന്നും രതീഷിന്റെ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്.
സരിതയ്ക്ക് പണം നല്‍കിയെന്നും രതീഷ് പറയുന്നു. മൂന്നുലക്ഷത്തോളം രൂപയാണ് സരിത കൈപ്പറ്റിയത്. പരാതിക്കാരന്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് സരിത തന്നെ ഒപ്പിട്ട സഹകരണ ബാങ്കിന്റെ ചെക്ക് മടക്കി നല്‍കിയെന്നും ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷമാണ് പരാതിക്കാരന്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇത് തന്നെ രാഷ്ട്രീയമായി നേരിടാനായിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിച്ചുവെന്നും രതീഷ് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് നെയ്യാറ്റിൻകര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു സ്ഥലംമാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം ദ്രുതഗതിയിലാക്കാനും നിർദേശിച്ചു. ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 പേരിൽ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരെ നിലനിൽക്കുന്ന കേസ്.
സരിതയുടെ അക്കൗണ്ടിലേക്കു പണം നൽകിയതിന്റെ തെളിവുകളും ശബ്ദരേഖയും പരാതിക്കാരൻ ഹാജരാക്കി. ആരോഗ്യ കേരളം പദ്ധതിയിൽ 4 പേരെ പിൻവാതിൽ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതിക്കാർ നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ അന്വേഷണമോ അറസ്റ്റോ ഉടൻ വേണ്ടെന്ന നിർദേശമാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥർ നൽകിയത്. അതിനാലാണ് സരിതയെ ആദ്യം കേസിൽ ഉൾപ്പെടുത്താത്തത്.
https://www.facebook.com/Malayalivartha























