പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയില്‍ പങ്ക് ചേർന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി

പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയില്‍ പങ്ക് ചേർന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. ഇതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുകയാണ്. കാലങ്ങളായി ബി.ജെ.ക്കൊപ്പമായിരുന്നു മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ചായിരുന്നു മേജര്‍ രവി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിട്ടത് . കഴിഞ്ഞ ദിവസം ആലുവയില്‍ വെച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ മുല്ലപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയും ചെയ്തു.
മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇറങ്ങി പ്രവർത്തിച്ചിരുന്നു.എന്നാൽ പിന്നീട് അദ്ദേഹം സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























