Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവാസികൾ എത്തരുത്; കുവൈത്തിലേക്കും സൗദിയിലേക്കും എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി, അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി

12 FEBRUARY 2021 12:54 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലേക്കും സൗദിയിലേക്കും എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ദുബായിലെത്തി കുടുങ്ങുന്നവരുടെ അനുഭവങ്ങൾ കണ്ടിട്ടും കൂടുതൽ പേർ വീണ്ടും എത്തുന്നെന്ന് കോൺസുലേറ്റ് വ്യകത്മാക്കി. പ്രവാസികൾ എത്തിച്ചേരാൻ കാത്തിരിക്കുന്ന അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അഭ്യർഥിച്ചു. ഇന്നലെയും 35 മലയാളികൾ ദുബായിൽ എത്തി. ഈ രാജ്യങ്ങളിലേക്ക് വിമാനസർവീസ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല.

ആയതിനാൽ തന്നെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിലേക്ക് പോകാൻ ആരും തുനിയരുതെന്നും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി. ഐപിഎഫ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, മർക്കസ് തുടങ്ങിയവയുടെ ഭാരവാഹികളുമായി ഈ വിഷയം കോൺസുലേറ്റ് അധികൃതർ ചർച്ച ചെയ്തു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയും പങ്കെടുത്തു. ഭീമമായ തുക നൽകി ദുബായിലെത്തി ക്വറന്റീനിൽ കഴിഞ്ഞിട്ടു പോകുന്നത് പ്രായോഗികമല്ല. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഇതിലെ അപകടവും എല്ലാവരും തിരിച്ചറിയണമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ആരും തന്നെ അനധികൃതമായി ദുബായിൽ തങ്ങരുതെന്നും തിരികെ പോകണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസണും വ്യക്തമാക്കി. 1400 പേർ ഇങ്ങനെ ഇരുരാജ്യങ്ങളിലേക്കും പോകാനായി എത്തി ദുബായിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും ഇതര സംഘടനാ ഭാരവാഹികളും അറിയിക്കുകയുണ്ടായി.

യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് വീസക്കാർക്കു തിരിച്ചുപോകാൻ 330 ദിർഹത്തിന് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യാ എക്സപ്രസ് അറിയിച്ചു. ദുബായ്, ഷാർജ സെക്ടറുകളിലെ വിമാനങ്ങളിലാണ് ഈ സൗകര്യമെന്നു എയർലൈൻ ട്വീറ്റ് ചെയ്തത്. കോവിഡ് വ്യാപനം ശക്തമായതിനാൽ അടിയന്തര ആവശ്യമില്ലാത്തവർ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഓൺലൈൻ ഉൾപ്പടെ വിവിധ മാർഗങ്ങളിലൂടെ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്. 80046342 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. PBSK ആപ് വഴിയും ബന്ധപ്പെടാവുന്നതാണ്. pbsk.dubai@mea.gov.in എന്ന മെയിലിലോ 0543090571 എന്ന വാട്സാപ്പിലോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (26 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (45 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (59 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends