Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു; സാമൂഹ്യനീതി വകുപ്പിലെ വിവിധ പദ്ധതികള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

12 FEBRUARY 2021 01:05 PM IST
മലയാളി വാര്‍ത്ത

പുണ്യഭവന്‍ നവീകരിച്ച എച്ച്.എം.ഡി.സി., ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വെബ് സൈറ്റ്, നാഷണല്‍ ട്രസ്റ്റ് അവാര്‍ഡ് ദാനം, വയോ പോഷണം, സന്നദ്ധ സംഘടനയ്ക്ക് അംഗീകാരം നല്‍കല്‍. 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡിഫറന്റ് ചില്‍ഡ്രന്‍ (എച്ച്.എം.ഡി.സി.) മാതൃകാ സ്ഥാപനമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്.

അസ്ഥി പരിമിതി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി തിരുവനന്തപുരം കാഞ്ഞിരംകുളം ഗവ. കെ.എന്‍.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപകനായ ഡോ. ആര്‍. ജയകുമാര്‍, തൃശൂര്‍ ഇരിങ്ങാലക്കുട പഞ്ചായത്ത് വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ പണ്ടു സിന്ധു എന്നിവരെ തെരഞ്ഞെടുത്തു.

കേള്‍വി പരിമിതി നേരിടുന്നവരില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി എറണാകുളം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്കായ വി.എസ്. വിഷ്ണു, പാലക്കാട് തോലനൂര്‍ ജി.എച്ച്.എസ്.എസിലെ കെ.എ. അജേഷ്, കാഴ്ച പരിമിതി നേരിടുന്ന വിഭാഗത്തിലെ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി ഇടുക്കി മുരിക്കാടുകുടി ഗവ. ട്രൈബല്‍ എച്ച്.എസ്.എസിലെ അധ്യാപിക ലിന്‍സി ജോര്‍ജ്, കോഴിക്കോട് ഗവ. ജനറല്‍ ഹോസ്പിറ്റലിലെ നഴ്‌സിംഗ് അസിസ്റ്റന്റ് റോയ് തോമസ്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ മികച്ച ജീവനക്കാരനായി കാസര്‍ഗോഡ് കുണ്ടംകുഴി കുടുംബശ്രീ വിപണന കേന്ദ്രത്തിലെ സെയില്‍സ്മാന്‍ മണികണ്ഠന്‍, പൊതുമേഖലയില്‍ കേള്‍വി പരിമിതി വിഭാഗത്തില്‍ പത്തനംതിട്ട ടൗണ്‍ ബ്രാഞ്ച് സ്റ്റേറ്റ് ഡെപ്യൂട്ടി മാനേജര്‍ എ.ആര്‍. രാധാകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

സ്വകാര്യ മേഖലയില്‍ അസ്ഥി പരിമിതി നേരിടുന്നവരുടെ വിഭാഗത്തില്‍ മലപ്പുറം വെളിമുക്ക് ഷൈന്‍ സ്റ്റോണ്‍സ് മാര്‍ബിള്‍സ് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഷഫീക്ക്, മലപ്പുറം എടകര ന്യൂ ലീഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഹബീബ് റഹ്മാന്‍, സ്വകാര്യ മേഖലയില്‍ കേള്‍വി പരിമിതി വിഭാഗത്തില്‍ പത്തനംതിട്ട ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് പ്രസ് ഗ്രാഫിക് ഡിസൈനര്‍ പി.എ. അരുണ്‍കുമാര്‍, കാക്കനാട് എസ്.എഫ്.ഒ. ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രാഫിക്‌സ് ഡിസൈനര്‍ കെ.എം. അബ്ദുള്‍ ഷുക്കൂര്‍, സ്വകാര്യ മേഖലയില്‍ കാഴ്ച പരിമിതി വിഭാഗത്തില്‍ മലപ്പുറം പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിസേബിള്‍ഡ് ഡയറക്ടര്‍ ടി. ഇബ്രാഹീം എന്നിവരെ തെരഞ്ഞെടുത്തു.

മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം അസ്ഥി പരിമിതി വിഭാഗത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ സാന്ത്വനം ഡേ കെയര്‍, കേള്‍വി, സംസാര പരിമിതി വിഭാഗത്തില്‍ കോഴിക്കോട് കൊയിലാണ്ടി നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ ഡെഫ് സ്‌കൂള്‍, ബുദ്ധി പരിമിതി വിഭാഗത്തില്‍ കാസര്‍ഗോഡ് മൂളിയാര്‍ അക്കര ഫൗണ്ടേഷന്‍ സെന്റര്‍ എന്നിവ അര്‍ഹരായി.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണം, പരിശീലനം, പുനരധിവാസം, വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്.എം.ഡി.സി. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി കെല്‍ട്രോണുമായി സഹകരിച്ച് ആരംഭിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റ്, നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ദാനം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള വയോ പോഷണം പദ്ധതിയുടെ പ്രഖ്യാപനം, വയോജന ക്ഷേമ മേഖലയില്‍ മികച്ച സേവനം നടത്തുന്ന സന്നദ്ധ സംഘടനയ്ക്ക് അംഗീകാരം നല്‍കല്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സീറാം സാംബശിവറാവു സ്വാഗതം ആശംസിച്ചു. എച്ച്.എല്‍.എഫ്.പി.പി.ടി. സ്റ്റേറ്റ് പ്രോഗ്രാം മാനോജര്‍ വിമല്‍ രവി റിപ്പോര്‍ട്ടവതരിപ്പിച്ചു. എം.കെ. രാഘവന്‍ എം.പി., കോഴിക്കോട് നഗരസഭാ മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. എച്ച്.എം.ഡി.സി. സൂപ്രണ്ട് വി.ജി. ജയകുമാര്‍ നന്ദി രേഖപ്പെടുത്തി.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (11 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (30 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (44 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (1 hour ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (2 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends