ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ കഴിയില്ല ; പ്രതികരണവുമായി കെ സുരേന്ദ്രന്‍

എന്‍എസ്‌എസിന് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ കഴിയില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് നിയമം നിര്‍മിക്കാമെന്ന എന്‍എസ്‌എസ് അഭിപ്രായത്തോട് പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുന്ദ്രേന്‍. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഒന്നും പ്രതകിരിക്കുന്നുമില്ലെന്നും സുരേന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























