കുംഭമാസപൂജകള്‍ക്കായി ശബരിമലക്ഷേത്ര നട തുറന്നു.... 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം നല്‍കി

കുംഭമാസപൂജകള്‍ക്കായി ശബരിമലക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിച്ചു. മറ്റ് പൂജകളൊന്നും ഉണ്ടായില്ല.
ശനിയാഴ്ച പുലര്‍ച്ചെമുതല്‍ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം നല്‍കി. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍, ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ് എന്നിവയിലേതിലെങ്കിലും 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.
https://www.facebook.com/Malayalivartha
























