വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കും; വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ചാറ്റ് ചെയ്ത സ്ക്രീഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തും, എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലം കുണ്ടറ സ്വദേശി അഖിലിനെ പിടിക്കൂടി
വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം കുണ്ടറ സ്വദേശി അഖിലാണ് (28) നെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. ഫേസ്ബുക്ക് വിഡിയോ കാളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുക പതിവാക്കിയ അഖിൽ ഇതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപെടുത്തുകയും ചെയ്തിരുന്നു.
എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ വിവരങ്ങള്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ പൊലീസ് പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയും ചെയ്തു. പ്രതിക്കെതിരെ പോക്സോ, ഐ.ടി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എടത്വ സി.ഐ കെ.ജി. പ്രതാപചന്ദ്രന്, എസ്.ഐ ശ്യാംജി, സി.പി.ഒമാരായ വിഷ്ണു, സുനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























