Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..

ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..... 14ന് കൊടിയേറ്റ് , 21ന് രാത്രി ഒമ്പതുമുതല്‍ 12 വരെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം

13 FEBRUARY 2021 01:17 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. 14ന് രാവിലെ 8.45നും 9.45നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, മേല്‍ശാന്തി തളിയില്‍ വാരിക്കാട്ട് കേശവന്‍ സത്യേഷ് എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും.

23 വരെയുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, പ്രഭാഷണങ്ങള്‍, നൃത്തനൃത്ത്യങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടാകും.21ന് രാത്രി ഒമ്പതുമുതല്‍ 12 വരെയാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. കോവിഡ് സാഹചര്യത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഇത്തവണ 5000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. മുന്‍കൂട്ടി പാസ് നല്‍കും.
50 പേരടങ്ങിയ ചെറുസംഘങ്ങളെ വീതം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കും. ക്ഷേത്രോപദേശക സമിതി ഓഫീസില്‍ നിന്ന് അഞ്ചാം ഉത്സവദിനം മുതല്‍ പാസ് ലഭിക്കും. 2ന് ഒന്‍പതാം ഉത്സവദിവസം പള്ളിവേട്ട നടക്കും. 23നാണ് ആറാട്ട്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് അഞ്ചു വരെ ഭക്തജനങ്ങള്‍ക്ക് പറ സമര്‍പ്പിക്കുന്നതിനായി ഭഗവാനെ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തും.

വൈകിട്ട് അഞ്ചിന് ആറാട്ടിന് പുറപ്പെടും. രാത്രി 9.30ന് പേരൂര്‍ കവല ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തില്‍ ആറാട്ട് എതിരേല്‍പ്പ്, 10.30ന് ക്ഷേത്ര മൈതാനിയില്‍ ആറാട്ട് എഴുന്നെള്ളിപ്പ്, 11.30ന് ആറാട്ട് വരവ്, കൊടിയിറക്ക് എന്നിവ നടക്കും.കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊടിയേറ്റ് മുതല്‍ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കല്യാണ മണ്ഡപത്തിലുള്ള ക്ഷേത്ര ഉപദേശക സമിതി ഓഫീസില്‍ നിന്ന് പാസുകള്‍ മുന്‍കൂട്ടി വിതരണം ചെയ്യും. ഉത്സവ ദിവസങ്ങളില്‍ (ആറാട്ട് ദിവസം ഒഴികെ )വെളുപ്പിന് നാലു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും. നാലു മുതല്‍ ഏഴു വരെ ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (27 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (28 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (43 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (56 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

Malayali Vartha Recommends