വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാർ; വ്യവസായ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷവും സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സദാ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങള്‍ നവീകരിച്ചാണ് ഇവ നടപ്പാക്കേണ്ടത്. വേഗതയും സുരക്ഷിതത്വവുമുള്ള യാത്രാ സൗകര്യം ഒരുക്കുകയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളുണ്ട്. അവ ഗതാഗത യോഗ്യമാക്കുന്നത് മലിനീകരണം കുറക്കും. ഇതിന്റെ ഭാഗമായാണ് വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലപാത നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമ്ബദ്ഘടനയുടെ ചാലകശക്തിയായ ടൂറിസം മേഖലയില്‍ ഇടം പിടിച്ച സ്ഥലമാണ് കൊച്ചി. അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ ഇതിന് പ്രയോജനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha