മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഉടൻ; സിബിഎസ്‌ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

സിബിഎസ്‌ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. മൂന്ന് മുഖ്യരാഷ്ട്രീയകക്ഷികള്‍ക്ക് പുറമേ, ചീഫ് സെക്രട്ടറിയുമായും സുനില്‍ അറോറ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് കണക്കാക്കി, കര്‍ശനമാനദണ്ഡങ്ങളോടെയാകും ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കുള്ള മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒപ്പം നടത്തും. അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha