സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണം; കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണമെന്നും മോദി പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കമ്മിറ്റി ചേര്‍ന്നത്. അമ്ബലമുകളിലെ പൊതുപരിപാടിയുടെ വേദിയോടു ചേര്‍ന്നു പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം. കേരളത്തിലെ സംഘടനാച്ചുമതലയുള്ള സി.പി.രാധാകൃഷ്ണന് കേരളത്തിലെ തെരഞ്ഞെടുപ്പുകാര്യ ചുമതലക്കാരന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, സഹ ചുമതലക്കാരനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ സി.എന്‍. അശ്വഥ്നാരായണ്‍, സംഘടനാ സഹ പ്രഭാരിയും കര്‍ണാടക എംഎല്‍എയുമായ വി.സുനില്‍കുമാര്‍ എന്നിവരും യോഗത്തിനെത്തി.
സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, കേന്ദ്രമന്ത്രി വി.മുരളീധരനും ഒ.രാജഗോപാല്‍ എംഎല്‍എയും കുമ്മനം രാജശേഖരനുമടക്കമുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്മാര് തുടങ്ങിയവരും കോര്‍ കമ്മിറ്റി അംഗങ്ങളാണ്.
https://www.facebook.com/Malayalivartha


























