കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമം; സംഭവത്തിൽ നാല്പതുകാരൻ അറസ്റ്റിൽ

മലപ്പുറത്ത് സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി.പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു. ഭയന്നു വിറച്ച് വീട്ടിലേക്ക് മടങ്ങവെ സൈക്കിളില്‍നിന്നു വീണ് കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. സംഭവം പുറത്തറിഞ്ഞ് പ്രദേശവാസികള്‍ ഇല്യാസിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























