പാലാ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്ന് പി. പീതാംബരന് മാസ്റ്റര്‍; എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പ്രതിഷേധം പരസ്യമാക്കിയത് എല്‍ഡിഎഫിന്റെ മേഖലാ ജാഥ ഉദ്ഘാടനവേദിയിൽ

പാലാ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടവും പ്രതിഷേധവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍. എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു അദ്ദേഹം പ്രതിഷേധം പരസ്യമാക്കിയത്. മാണി.സി.കാപ്പന് പോയതില്‍ സങ്കടമുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ ഉറച്ച് നില്ക്കും. എല്‍ഡിഎഫിനെ ദുര്‍ബലമാക്കുന്ന നടപടികള്‍ക്കില്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
അതേസമയം, എന്‍സിപി കേരള എന്ന മാണി.സി .കാപ്പന്റെ പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും. തന്നോടൊപ്പമുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായില്‍ ചെരുമെന്നും അതിനു ശേഷം പാര്‍ട്ടി പ്രഖ്യാപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാര്‍ട്ടി യുഡിഎഫിലെ ഘടകകക്ഷിയാകുമെന്നും കാപ്പന് അറിയിച്ചിരുന്നു.പാര്‍ട്ടിയുടെ ഭരണഘടന, രജിസ്ട്രേഷന് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാണി സി കാപ്പന് പത്തംഗ സമിതി രൂപീകരിച്ചു.
https://www.facebook.com/Malayalivartha


























