മഠത്തില്‍ നിന്നു കാണാതായ സന്യാസിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കഴിഞ്ഞ പത്തു വര്‍ഷമായി മാനസിക അസ്വാസ്ഥ്യത്തിനു സിസ്റ്റർ ചികിത്സയിലായിരുന്നതായി മഠം അധികൃതർ

മഠത്തില്‍ നിന്നു കാണാതായ സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീന (45) ആണു മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനിയാണ്.
ഞായറാഴ്ച ഉച്ചയോടെ സന്യാസിനിയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി മാനസിക അസ്വാസ്ഥ്യത്തിനു കാക്കനാട് ആശുപത്രിയില്‍ സിസ്റ്റര്‍ ജെസീന ചികിത്സയില്‍ ആയിരുന്നെന്നു മഠം അധികൃതരും പോലീസും അറിയിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തും.
https://www.facebook.com/Malayalivartha