മടങ്ങിവരാനൊരുങ്ങി കോടിയേരി... ഷംസീര്‍ ഇടഞ്ഞു കോടിയേരി മത്സരത്തിനില്ല പാര്‍ട്ടി സെക്രട്ടറിയാവും

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ മടങ്ങിയെതാന്‍ തയ്യാറായി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മത്സരിക്കാനില്ലെന് അദ്ദേഹം വ്യക്തമാക്കിയത്.എം എല്‍ എ സ്ഥാനത്തു മത്സരിക്കാനില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായി വരും എന്നു തന്നെയാണ് സൂചന.
പാര്‍ട്ടി സെക്രട്ടറി നിര്‍വഹിച്ചിരുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കോടിയേരിക്ക് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാര്‍ട്ടി പറയും- കോടിയേരി ഇതാണ് പറഞ്ഞത് . ഇതില്‍ ബാക്കി പാര്‍ട്ടി പറയും എന്നതിനര്‍ത്ഥം സെക്രട്ടറി പദവി പാര്‍ട്ടി തീരുമാനിക്കും എന്നു തന്നെയാണ്. മത്സരിക്കാനില്ലെങ്കിലും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അണിയറപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരിലൊരാള്‍ കോടിയേരി തന്നെയാണ്.
ബിനീഷ് കോടിയേരിയുടെ വിവാദം വന്നപ്പോഴാണ് കോടിയേരിയോട് തത്കാലം മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. ബിനീഷ് ജയിലിലാണ്. അതു കൊണ്ടുതന്നെ ആ തീരുമാനം പുന: പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി കരുതുന്നു. തെരഞ്ഞടുപ്പ് സംബന്ധിച്ച ഭാവിയില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വരുന്ന തെരഞ്ഞടുപ്പില്‍ കോടിയേരിയെ തലശേരിയില്‍ നിന്നും മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചത്. എ എന്‍ ഷംസീറിനെ തലശേരിയില്‍ നിന്നും മാറ്റി കോടിയേരിക്ക് സീറ്റ് നല്‍കാനായിരുന്നു ആലോചന. എന്നാല്‍ ഇതില്‍ ഷംസീറിന് വിഷമമുണ്ടെന്ന കാര്യം പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു.
അക്കാര്യം കോടിയേരിയും മനസിലാക്കി. കോടി യേരിയെ എം എല്‍ എയാക്കി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ മുന്‍മന്ത്രി എന്ന നിലയില്‍ അദ്ദേഹം മികച്ച ചികിത്സ നല്‍കാന്‍ കഴിയുമെന്ന നിയമോപദേശം പാര്‍ട്ടിക്ക് കിട്ടി. അങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടു വരാന്‍ തീരുമാനിച്ചത്.
എ. വിജയരാഘവനെ പാര്‍ട്ടി പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.അദ്ദേഹത്തിന് പാര്‍ട്ടി പദവി നല്‍കിയാല്‍ അത് തെരഞ്ഞടുപ്പിനെ ബാധിക്കും. മാത്രവുമല്ല തന്നെ അവഗണിക്കുന്നു എന്ന തോന്നല്‍ കോടിയേരിക്ക് ഉണ്ട് എന്ന പാര്‍ട്ടി കരുതുന്നു. കോടി യേരിയെ പോലൊരു നേതാവിന് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് പാര്‍ട്ടി കരുതുന്നു. കോടിയേരിയുടെ കൈയില്‍ പാര്‍ട്ടി ഭദ്രമായിരിക്കും. ഏത് സാഹചര്യത്തെയും നേരിടാനുള്ള ശക്തി കോടിയേരിക്കുണ്ട്. അത്തരമൊരു മെയ് വഴക്കം വിജയരാഘവനില്ല. ലീഗിനെതിരായ പരാമര്‍ശം അതിരു കടന്നത് പാര്‍ട്ടി വിലക്കിയിരുന്നു.
ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതായി കോടിയേരി അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയായി സീറ്റ് വിഭജനം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ അതിലൊക്കെ തീരുമാനമാവും. വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളല്ല നടക്കുന്നത്.
തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറുമെന്നും കോടിയേരി അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവുനല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയാവും ഒരു ഘടകം. ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും.
കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ആര്‍.എസ്.എസ്. ഭരണത്തില്‍ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണംചെയ്യും.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി ജെ പി സി പി എമ്മിനെ സഹായിക്കുമെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരണ വേലയാണ്. കേരളത്തില്‍ ആര്‍.എസ്.എസുമായി ഏറ്റുമുട്ടി അനേകം പ്രവര്‍ത്തകരെയാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.
ശബരി മലയുടെ കാര്യത്തില്‍ അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു . അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്‍.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതംചെയ്തു. ഇപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളില്ലാത്തത് സര്‍ക്കാരിന്റെ ശരിയായ സമീപനം കാരണമാണ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണുമെന്നതാണ് ഞങ്ങളുടെ നിലപാട്.
https://www.facebook.com/Malayalivartha























