സി പി എം ചോദിക്കുന്നു പിണറായിക്ക് എന്താ പറ്റിയത്? അന്തകനായി മാറുമോ സഖാവ്?

മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിവിട്ട വാക്കുകള്‍ ഇടതിനു തുടര്‍ ഭരണം നിഷേധിക്കുമെന്ന ചിന്തയില്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ നിവ്യത്തിയില്ലാതെ വിഷമിക്കുകയാണ് ഇതേ നേതാക്കള്‍.
ഇടതു മുന്നണിക്ക് തുടര്‍ഭരണം കിട്ടാതിരുന്നാല്‍ അതിന്റെ ഏക ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്ന അടക്കം പറച്ചില്‍ സിപി എമ്മില്‍ സജീവമാകുന്നു.
കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്നെങ്കില്‍ അദ്ദേഹത്തെ കൊണ്ട് പിണറായിയോട് സംസാരിക്കാമായിരുന്നു എന്നാണ് നേതാക്കള്‍ കരുതുന്നത്. ഏതായാലും മറ്റ് നേതാക്കള്‍ പിണറായിയെ ഗുണ ദോഷിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ല.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് സി പി എം നേതാക്കളെ പ്രകോപിപ്പിച്ചത്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് നേതാക്കളെ ആശങ്കാകുലരാക്കിയത്. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയും ചെയ്തു. മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പ്രകോപിപ്പിക്കാതിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.
യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തല്‍ മഹാമഹത്തിന് സര്‍ക്കാര്‍ താല്‍ക്കാലിക തിരശ്ശീല ഇട്ടത്. പക്ഷെ സ്ഥിരപ്പെടുത്തല്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ നയമെന്ന് ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് ഒപ്പം സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി ഒരു പ്രതീക്ഷയും വേണ്ടെന്നും മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു. ഇതെല്ലാം മയമുള്ള ഭാഷയില്‍ പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് ചില നേതാക്കള്‍ പറയുന്നത്.
ഇതുവരെ സ്ഥിരപ്പെടുത്തിയവര്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തിക ഉണ്ടാക്കാന്‍ തീരുമാനിച്ചത്.
ആരോഗ്യവകുപ്പില്‍ 2027, ഹയര്‍സെക്കണ്ടറിയില്‍ 151, മണ്ണ് സംരക്ഷണവകുപ്പില്‍ 111 എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍. തസ്തികകള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ അതിന് ഫലമുണ്ടായില്ലെന്ന് മാത്രമല്ല ദോഷമുണ്ടാവുകയും ചെയ്തു.
നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാതത് എന്തോ ഒരു കാര്യം സര്‍ക്കാര്‍ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാന്‍നോക്കുകമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ബോധപൂര്‍വ്വമായ ഒരു നടപടിയാണ്. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാ?ഗം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണുള്ളത്.
ഇതിനെയൊക്കെ തെറ്റായി ഉപയോ?ഗിക്കുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആര്‍ക്കും നിയമനം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അതില്‍ പ്രത്യേക ആശങ്കയുടെ പ്രശ്‌നമൊന്നുമില്ല. താത്കാലിക ജീവനക്കാരെ ഈ സര്‍ക്കാര്‍ കൈവിടില്ല.
ഇപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഞങ്ങള്‍ ഒരു തരത്തിലും ഇതില്‍ ആശങ്കപ്പെടുന്നില്ല. താത്കാലിക ജീവനക്കാര്‍ക്ക് നിയമനം കൊടുക്കാന്‍ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോള്‍ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയില്‍ അവര്‍ക്ക് നിയമനം കിട്ടും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
ഇത്തരം വാചക കസര്‍ത്തുകള്‍ നരേന്ദ്രമോദിക്ക് യോജിച്ചതാണെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. കര്‍ഷക സമരത്തെ തൃണവത്കരിച്ച മോദിക്ക് പഞ്ചാബില്‍ അടി തെറ്റിയതു പോലെ പിണറായിക്ക് കേരളത്തില്‍ അടിപറ്റുമെന്ന് ഇതേ നേതാക്കള്‍ വിശ്വസിക്കുന്നു
https://www.facebook.com/Malayalivartha























