പി എസ് സി ഉദ്യോഗാർഥികളുടെ സമരരീതി മാറ്റും; പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകുന്നില്ല

ഫെബ്രുവരി മാസം ഇരുപത് മുതൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് കൂടുതൽപേർ പങ്കെടുക്കുമെന്ന് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ. ഉദ്യോഗാർത്ഥികൾ ചർച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചിരുന്നു. ആരുമായും ചർച്ചയ്ക്ക് സമ്മതമാണെന്നാണ് ഇവർ പറയുന്നത്. സമരത്തിന്റെ രീതി ഇനി മാറുമെന്ന് ലയ ജയേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ മന്ത്രിമാർ ഇതുവരെയും ശ്രമിച്ചിട്ടില്ല. ഇന്ന് മുതൽ ഉപവാസ സമരം ആരംഭിക്കുമെന്ന് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. മന്ത്രി ഇ.പി. ജയരാജന്‍ ചര്‍ച്ചക്ക് തയാറെന്ന് പറഞ്ഞപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയെ ഭാരവാഹികൾ വിളിച്ചിരുന്നു. ഡി.വൈ.എഫ്.ഐയും ചർച്ചയ്ക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു. 20 ശതമാനം എങ്കിലും കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം എന്നാണ് തീരുമാനം. സര്‍ക്കാറിന്‍റെ പ്രതിനിധികളുമായാണ് ചര്‍ച്ച ആവശ്യമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.
https://www.facebook.com/Malayalivartha























