ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകും

മെട്രോ മാൻ ഇ. ശ്രീധരൻ ബിജെപിയിലേക്ക് ചേരുന്ന കാര്യം സ്ഥിരീകരിച്ചു. മാധ്യമങ്ങളോട് ഇ ശ്രീധരന്‍ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വ്യക്തമാക്കി. കുറച്ചു കാലമായി പാർട്ടിയിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ശ്രീധരൻ വ്യക്തമാക്കി. ഇനി സാങ്കേതികമായി അംഗത്വം സ്വീകരിച്ചാല്‍ മാത്രം മതിയെന്നും ശ്രീധരന്‍ പറയുകയുണ്ടായി. എന്നാൽ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ഇദ്ദേഹത്തിന് വിജയ യാത്രയില്‍ പാര്‍ട്ടി അംഗത്വം നല്‍കുമെന്ന് വ്യക്തമാക്കി. കൂടാതെ, അദ്ദേഹത്തോട് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























