ഇരട്ടക്കൊലക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് ഒടുവില്‍ പിടിയില്‍...

ഇരട്ടക്കൊലക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് ഒടുവില്‍ പിടിയില്‍ . 2014 ഏപ്രില്‍ മൂന്നിന് തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വടക്കേക്കര നീണ്ടൂര്‍ മേക്കാട്ട് വീട്ടില്‍ ജോഷി(42)യെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കുനിയന്തോടത്ത് ജോസും ഭാര്യ റോസിലിയുമാണ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യം നേടിയ ശേഷം മുങ്ങുകയായിരുന്നു. ഇതോടെ കേസിന്റെ വിചാരണം മുടങ്ങി. മലപ്പുറം പുളിക്കല്‍ ചെറുകാവ് ചെറുകുത്ത് വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് പ്രതി പോലീസ് വലയിലായത്.
കൊലക്കേസ് പ്രതി മുങ്ങിയതോടെ ഇയാളെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്.
https://www.facebook.com/Malayalivartha























