വാളയാർ കേസിന് ഉടൻ തീരുമാനം; വാളയാര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

വാളയാർ പെൺകുട്ടികളുടെ കേസ് അനിശ്ചിതമായി നിൽക്കുന്ന സാഹചര്യത്തിൽ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഇനി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഉടൻ തന്നെ കേസിൽ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തയിടെ റദ്ദാക്കിയിരിന്നതാണ്. പുനരന്വേഷണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നൽകുകയുണ്ടായി. സി ബി ഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്.
https://www.facebook.com/Malayalivartha























