തലസ്ഥാനത്ത് കെഎസ് യു മാർച്ചിൽ സംഘർഷം! സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു... പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി! ; ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു; നിരവധി പ്രവർത്തകര്‍ക്ക് പരിക്ക്...

നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവർത്തകര്‍ക്ക് പരിക്കേറ്റു.
സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
തുടര്‍ന്ന് പോലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.
https://www.facebook.com/Malayalivartha























